ഡോക്ടർമാരുടെ സമരം;ചികിത്സ ലഭിക്കാതെ തോട്ടം തൊഴിലാളി മരണപ്പെട്ടതായി പരാതി

Share this News

പള്ളി (60 ) വയസ്സ്

ഡോക്ടർമാരുടെ സമരം;ചികിത്സ ലഭിക്കാതെ തോട്ടം തൊഴിലാളി മരണപ്പെട്ടതായി പരാതി

സംസ്ഥാന തലത്തിൽ ഡോക്ടർമാർ നടത്തിയ സമരത്തിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളി മരണപ്പെട്ടതായി ബന്ധുക്കൾ പരാതിപെട്ടു പുലയമ്പാറ, പുല്ലുകാട് സ്വദേശി പള്ളി (60)യാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൈകാട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്‌സ തേടിയത്. എന്നാൽ ചികിത്സിക്കാൻ ഡോക്ടർ ഇല്ലാത്തതിനാൽ 30 കിലോമീറ്റർ അകലെയുള്ള നെന്മാറയിലെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. നെന്മാറയിലെ ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഡോക്ടർ സമരത്തെ തുടർന്ന് ചികിത്സ ലഭിക്കാത്തതിനാൽ ടൗണിലെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും മരണപ്പെടുകയായിരുന്നു. രാജമ്മയാണ് പള്ളിയുടെ ഭാര്യ. മക്കൾ: സജീവൻ, സബിത



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/DjRt0Ib80Fe1oUKAzHFsBg


Share this News
error: Content is protected !!