പത്രപ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷ്യകിറ്റിന്റെ വിതരണം സ്വാമി സുനില്‍ദാസ് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബെന്നി വര്‍ഗീസിന് കൈമാറി ഉദ്ഘാടനം ചെയ്തു.

Share this News

ഭക്ഷ്യകിറ്റ് വിതരണം നടത്തി
പത്രപ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷ്യകിറ്റിന്റെ വിതരണം സ്വാമി സുനില്‍ദാസ് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബെന്നി വര്‍ഗീസിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
മുതലമട: സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിസന്ധികാലത്ത് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഭക്ഷണവിതരണത്തിന്റെ ഭാഗമായാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം നടത്തിയത്. തെരുവില്‍ കഴിയുന്നവര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കോവിഡ് മുന്നണി പോരാളികള്‍ക്കുമായി ഒരു വര്‍ഷത്തിനുള്ളില്‍ 12,40,000 ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്തത്.
ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം സ്വാമി സുനില്‍ദാസ് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബെന്നി വര്‍ഗീസിന് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ യൂണിയന്‍ ഭാരവാഹികളായ ജോജി തോമസ്, എം.മുജീബ് റഹിമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Share this News
error: Content is protected !!