Share this News

മാലിന്യം കുന്നു കൂടി കിടക്കുന്ന വടക്കഞ്ചേരി മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി
മാലിന്യം സംസ്കരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറായിലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാജ് വള്ളിയോട് സ്വാഗതം പറഞ്ഞു . സംസ്ഥാന സമിതി അംഗം സി.എസ് . ദാസ് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് അജിത് കണ്ണമ്പ്ര , ട്രഷറർ എൻ. കൃഷ്ണകുമാർ , പഞ്ചായത് കമ്മിറ്റി പ്രസിഡന്റ് പി.കെ ഗുരു, സുബാഷ്, ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ഷമീർ മംഗലം തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DjRt0Ib80Fe1oUKAzHFsBg


Share this News