
വടക്കഞ്ചേരി S3 ക്രിക്കറ്റ് അക്കാദമയിൽ വെച്ച് “വീട്ടിലാത്തവർക്ക് ഒരു കൈത്താങ്ങ്” എന്ന പദ്ധതിയുടെ ഭാഗമായി ക്രിക്കറ്റ് ടൂർണമെന്റ് നടത്തി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തൃശൂർ ഭദ്രസനത്തിലെ ചെറുകുന്നം സെൻ്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 13 , 14 തീയതികളിൽ വടക്കഞ്ചേരി S3 ക്രിക്കറ്റ് അക്കാദമയിൽ വെച്ച് “വീട്ടിലാത്തവർക്ക് ഒരു കൈത്താങ്ങ്” എന്ന പദ്ധതിയുടെ ഭാഗമായി ചെറുകുന്നം ഇടവകയിലെ യുവജനങ്ങൾ നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് വടക്കഞ്ചേരി സബ് ഇൻസ്‌പെക്ടർ ജീഷ്മോൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു മത്സരങ്ങൾ മെയ് 14 ന് വൈകുന്നേരം 5 മണിക്ക് സമാപിക്കുന്നതായിരിക്കും.തരൂർ എം.എൽ.എ പി പി സുമോദ് സമ്മാനദാനം നിർവഹിക്കുന്ന പരുപാടിയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അൽമായ ട്രസ്റ്റി റോണി വർഗീസ് മുഖ്യാതിഥി ആയിരിക്കും . മലങ്കര ഓർത്തഡോക്സ് സഭയുടെ യുവജനപ്രസ്ഥനം ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ് , ട്രസ്റ്റി പേൾ കണ്ണേത്തും, സഭയിലെ വന്ദ്യ വൈദീകരും പങ്കെടുക്കും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DjRt0Ib80Fe1oUKAzHFsBg

