അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് നാഷണല്‍ ആയുഷ് മിഷന്‍ പാലക്കാട് ജില്ലാതല യോഗാചരണം സംഘടിപ്പിച്ചു. യോഗാദിനാചരണത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ സംസ്ഥാനത്തുടനീളം 1000 ആയുഷ് യോഗ ക്ലബ്ബുകളാണ് സര്‍ക്കാര്‍ ആരംഭിക്കുന്നത്. ഇതില്‍ ജില്ലയില്‍ 75 ആയുഷ് ക്ലബ്ബുകള്‍ ഉണ്ടാകും. പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. യോഗാദിനാചരണം ഒരുദിവസം ഒതുങ്ങേണ്ടതല്ലെന്നും മിറച്ച് ദിവസവും ശീലിക്കേണ്ടതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എം ഹരീശ്വരന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര മുഖ്യാതിഥിയായി.
നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ പദ്ധതികളെ കുറിച്ച് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.എസ് സുനിത പരിചയപ്പെടുത്തി. വാര്‍ഡ് കൗണ്‍സിലര്‍ എം. ശശികുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത (ആരോഗ്യം), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പ്രഭാത് (ഹോമിയോപ്പതി) എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ‘ജീവിതശൈലി രോഗങ്ങളും യോഗയും’ എന്ന വിഷയത്തില്‍ ആയുഷ്മാന്‍ഭവ നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ. അനൂജ ക്ലാസെടുത്തു. പാലക്കാട് ജില്ലയിലെ വിവിധ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളിലെ യോഗ ഇന്‍ട്രക്ടര്‍മാര്‍ അവതരിപ്പിച്ച യോഗ ഡാന്‍സും ഉണ്ടായിരുന്നു. സമ്മേളന
സമാപനത്തോടനുബന്ധിച്ച് നടന്ന യോഗ പരിശീലനത്തില്‍ കുട്ടികളും വയോധികരും അടക്കം 350-ഓളം പേര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva