Share this News
പാണഞ്ചേരി പഞ്ചായത്തിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ കോവിഡ് കാലഘട്ടത്തിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പഠനോപകരണങ്ങളുമായി അക്ഷരവണ്ടിയുടെ പ്രയാണം ആരംഭിച്ചു.ചെമ്പൂത്ര രണ്ടാം വാർഡിലെ 250 ഓളം വിദ്യാർത്ഥികൾക്കാണ് നോട്ട് ബുക്ക്, പേന, പെൻസിൽ, കളർ പെൻസിൽ, എന്നിവ നൽകിയത്.പഞ്ചായത്തിലെ മറ്റു വാർഡുകളിലും അടുത്ത ദിവസങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്ന് BJP പാണഞ്ചേരി പഞ്ചായത്ത് സമിതി അധ്യക്ഷൻ ഷാജി പീച്ചി ഉത്ഘാടന പ്രസംഗത്തിൽ അറിയിച്ചു.ചടങ്ങിൽ വാർഡ് മെമ്പർ ജയൻ ആദം കാവിൽ, T S ഗോപാലകൃഷ്ണൻ, P K വേണു, ശ്രീദേവി അരവിന്ദാക്ഷൻ, എന്നിവർ സംബന്ധിച്ചു. നാരായണൻ ആദം കാവിൽ, M M വത്സൻ, സുജിത്ത് ചൊവ്വോ ക്കാരൻ, അരവിന്ദാക്ഷൻ, സജി M C, ബിജൂ പാണഞ്ചേരി എന്നിവർ നേതൃത്വം നൽകി.
വിതരണം ചെയ്യുമ്പോൾ സേവാ പ്രവർത്തകർ സെൽഫി എടുക്കുന്നു.
പരസ്യം👇
Share this News







