അതിഭീകരമായ
ഇന്ധന തീവെട്ടി
ക്കൊള്ളക്കെതിരെ പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ നടത്തറ സിഗ്നൽ ജംഗ്ഷനിൽ ദേശീയപാത ഉപരോധിച്ചു ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു
.കട്ടപ്പുറത്ത് കയറിയിരിക്കുന്ന ബസിന്റെ ടയർ ഉരുട്ടി കൊണ്ടാണ് സമരക്കാർ റോഡിന്റെ നടുവിലേക്ക് കയറിയത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് ഉപരോധ സമരത്തിന് നേതൃത്വം നൽകി. കെപിസിസി സെക്രട്ടറി ശ്രീ ജോസ് വള്ളൂർ ചക്ര സ്തംഭന റോഡ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാർ എണ്ണവിലയിൽ സെഞ്ച്വറി അടിക്കുമ്പോൾ നോൺ സ്ട്രൈക്ക് എൻഡിൽ നിൽക്കുന്ന സംസ്ഥാന സർക്കാർ നികുതിയിനത്തിൽ 23 രൂപ ലിറ്ററിന് മുകളിൽ ജനങ്ങളെ കൊള്ളയടിച്ചു സന്തോഷിക്കുകയാണ് എന്നും
36 രൂപയുടെ പെട്രോളിന് 55 രൂപയും
38.49 രൂപയുടെ ഡീസലിന് 45 രൂപയും നികുതി അടക്കേണ്ടി വരുന്നത് ഗതികേടാണ് എന്നും ഉദ്ഘാടനപ്രസംഗത്തിൽ ജോസ് വള്ളൂർ പറഞ്ഞു.
ഐഎൻടിയുസി ജില്ലാ
പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഡിസിസി ജനറൽ സെക്രട്ടറിമാരായ രാജീവ് ടി എം, എം എൽ ബേബി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ ഇ എസ് അനിരുദ്ധൻ, എം യു മുത്തു , ശ്രീനിവാസൻ കുളങ്ങര, റോയ് കെ ദേവസ്സി,ബിന്ദു കാട്ടുങ്ങൽ, കെ എൻ വിജയകുമാർ, ജിത്ത് ചാക്കോ, രാജേഷ് കുളങ്ങര, ജോയ്സൻ ആച്ചാണ്ടി, ആന്റോ അഗസ്റ്റിൻ, പ്രവീൺ രാജു, സജി താന്നിക്കൽ, സജി ആൻഡ്രൂസ്, ബ്ലസൻ, വര്ഗീസ് വാഴപ്പിള്ളി , ജിഫിൻ ജോയ്,വിനീഷ് തണ്ടാശ്ശേരി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
ഈ രാജ്യത്ത്
പെട്രോളിന് സെഞ്ച്വറി അടിക്കുമ്പോൾ
പാവപ്പെട്ടവന് ഇഞ്ച്വറി ആണ് എന്നും നികുതി കൊള്ള നടത്തുന്ന
പ്രധാനമന്ത്രിക്ക് പുഞ്ചിരി ആണ് എന്നും അധ്യക്ഷ പ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു. ദേശീയപാത ഉപരോധം സംഘർഷമായതിനെ തുടർന്ന് ഒല്ലൂർ സിഐയുടെ നേതൃത്വത്തിൽ ഹൈവേ ഉപരോധിച്ച കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് ഉൾപ്പെടെ പത്തോളം പേർക്കെതിരെ കേസെടുത്തു.
പരസ്യം 👇