നെല്ലിയാമ്പതി റോഡരികിൽ കൗതുക കാഴ്ച്ചയൊരുക്കി സിംഹവാലൻ കുരങ്ങുകൾ.

Share this News

നെല്ലിയാമ്പതി റോഡരികിൽ കൗതുക കാഴ്ച്ചയൊരുക്കി സിംഹവാലൻ കുരങ്ങുകൾ.


യാത്രക്കാർക്ക് കൗതുക കാഴ്ച നൽകി സിംഹവാലൻ കുരങ്ങുകൾ നെല്ലിയാമ്പതി റോഡരികിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള സിംഹ വാലൻ കുരങ്ങന്മാരുടെ സംഘം റോഡരികിലെ കാട്ടു പ്ലാവിലെ ചക്കകളിൽ തീറ്റ തേടി എത്തിയത് വിനോദ സഞ്ചാരികൾക്ക് കൗതുകമായി. തീറ്റ കിട്ടാത്ത പഞ്ഞ മാസങ്ങളിൽ യാത്രക്കാരിൽ നിന്ന് ഭക്ഷണത്തിന് അപൂർവായി കാത്തു നിൽക്കാറുണ്ടെങ്കിലും യാത്രക്കാരെ കണ്ടാൽ ഓടിമറയുകയാണ് ചെയ്യാറുള്ളത്. ചക്ക സീസൺ അവസാനിക്കാത്തതിനാൽ ചെറുനെല്ലി മുതൽ മുകളിലോട്ടുള്ള ചോലക്കാടിനോട് ചേർന്നുള്ള റോഡിനോടു ചേർന്നുള്ള പ്രദേശങ്ങളിലാണ് കാണുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q


Share this News
error: Content is protected !!