
വണ്ടാഴി ഗ്രാമ പഞ്ചായത്ത് 2022-23 അക്കാദമിക് വർഷത്തിൽ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കും നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും അനുമോദിച്ചു
വണ്ടാഴി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ പുരസ്‌കാരം സംഘടിപ്പിച്ചു
2022-23 അക്കാദമിക് വർഷത്തിൽ എസ്. എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും
നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങൾക്കുമുള്ള അനുമോദന സദസ്സ് വണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.രമേഷിന്റെ അധ്യക്ഷതയിൽ ആലത്തൂർ എം.എൽ.എ.കെ. ഡി. പ്രസേനൻ ഉദ്ഘാടനം ചെയ്തു.
DTPC എക്സിക്യൂട്ടീവ് അംഗം ടി.എം. ശശി മുഖ്യാതിഥി ആയി. വൈസ് പ്രസിഡന്റ് പി.ശശികല, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എസ്.ഷക്കിർ ക്ഷേമകാര്യ ചെയർപേഴ്സൺ സുബിത,മെമ്പർ ഡിനോയ് കോമ്പാറ,ആസൂത്രണ സമിതി വൈസ് ചെയർമാൻ ആർ ഗംഗധരൻ, ആസൂത്രണ സമിതി അംഗം എസ്.സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി സജീവ് കുമാർ കെ ജി നന്ദിയും പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q

