Share this News

വടക്കഞ്ചേരിയിൽ പട്ടാപകൽ വയോധികയുടെ മാല കവർന്നു
ദേശീയ പാതയിലൂടെ പോവുകയായിരുന്ന വയോധികയുടെ മാലകവർന്നു. പന്നിയങ്കര വെള്ളച്ചിയുടെ രണ്ട് പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. തിങ്കളാഴ്ച രാവിലെ 7.40-നാണ് സംഭവം. ചാര കളർ സ്കൂട്ടറിൽ വന്നയാളാണ് കവർച്ചക്ക് പിന്നിൽ. വടക്കഞ്ചേരി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഈ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പോലീസ് സ്റ്റേഷനുമായി ബന്ധപെടുക.
04922255100
9497980636.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q


Share this News