Share this News

വടക്കഞ്ചേരിയിൽ ഗണേശോത്സവത്തിന് തുടക്കമായി
മഹാ ശോഭയാത്രയ്ക്കായി ഒരുക്കിയ വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ വടക്കഞ്ചേരി മന്ദമൈതാനിയിൽ വച്ച് നടത്തി
വടക്കഞ്ചേരി മഹാഗണപതി ക്ഷേത്രം മേൽശാന്തി ജിതേന്ദ്ര ഭട്ട് തിരുമേനിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്
വിശേഷാൽ പൂജകൾക്കു ശേഷം ദീപരാധന, പ്രസാദവിതരണം എന്നിവ ഉണ്ടായിരുന്നു
തുടർന്ന് തുളസി വാര്യരുടെ നേതൃത്വത്തിൽഗണേശ സ്തുതി, പ്രീതി വാര്യരുടെ ഭക്തിഗാനസുധ, എന്നിവയും ഉണ്ടായിരുന്നു
ഗണേഷ് ഉത്സവ കമ്മിറ്റി ചെയർമാൻ എം ശിവദാസൻ മാസ്റ്റർ, പ്രസിഡണ്ട് വി വി നാരായണൻ, മറ്റു ഭാരവാഹികളായ അജിത്ത് കണ്ണമ്പ്ര, എം സുധീർ, ശ്രീരാജ് വള്ളിയോട്, കെ ആകാശ്, സൂര്യജിത്ത് പി കെ ഗുരു ആർ സുരേന്ദ്രൻ കെ സി കണ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി


പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News