
പുതുക്കോട്
പാട്ടൊല തനിമ ഓഡിറ്റോറിയത്തിന് സമീപം ചായക്കട നടത്തുന്ന ഹക്കീം ന്റെ മകൻ റൈഹാൻ (15) ആണ് ഇന്ന് ഉച്ചയോടെ തച്ചനടി കാരാട്ടുകുളത്തിൽ അകപ്പെട്ടത്.
പുതുക്കോട് സർവജന ഹൈ സ്കൂളിൽ 10 ക്ലാസ് വിദ്യാർത്ഥിയായ റൈഹാൻ സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി കുളത്തിൽ കളിക്കാൻ വേണ്ടി ഇറങ്ങിയതാണ് എന്നു പറയപ്പെടുന്നു.
കളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി താണ് പോയ റൈഹാനെ കൂടെ ഉണ്ടായിരുന്ന കുട്ടികൾ ഉറക്കെ നിലവിളിച്ചതിനെ തുടർന്ന് ഓടിയെത്തിയ പരിസരവാസികളായ കുട്ടൻ, ഫൈസൽ ഷെമു തുടങ്ങിയവരുടെ നേതൃത്വത്തിൽ കുളത്തിൽ നിന്നും കരക്ക് കയറ്റി പ്രാഥമിക ശുശ്രൂഷ നൽകി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
നെമ്മാറ അവിറ്റിസ് ആശുപത്രിയിൽ തീവ്ര പരിചരണത്തിൽ കഴിയുന്ന റൈഹാൻ ന്റെ നില ഗുരുതരമായി തന്നെ തുടരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്..
പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Fol3oLDp5EWEojcOdychnW

