
പുതുക്കോട് കുളത്തിൽ വീണ് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
പുതുക്കോട്
പാട്ടൊല തനിമ ഓഡിറ്റോറിയത്തിന് സമീപം ചായക്കട നടത്തുന്ന ഹക്കീമിന്റെ മകൻ റൈഹാൻ (15) ആണ് ഇന്നലെ ഉച്ചയോടെ തച്ചനടി കാരാട്ടുകുളത്തിൽ കളിക്കുന്നതിനിടെ അകപ്പെട്ടു
പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി കുളത്തിൽ കളിക്കാൻ വേണ്ടി ഇറങ്ങിയതാണ് എന്നും പറയുന്നു.
പുതുക്കോട് സർവജന ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് റൈഹാൻ .
കളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി പോയതാണെന്ന് റൈഹാനെ കൂടെ ഉണ്ടായിരുന്ന കുട്ടികൾ പറയുന്നു കുട്ടികൾ ഉറക്കെ നിലവിളിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുക്കാരുടെ നേതൃത്വത്തിൽ കുളത്തിൽ നിന്നും കരക്ക് കയറ്റി പ്രാഥമിക ശുശ്രൂഷ നൽകി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
നെമ്മാറ അവിറ്റിസ് ആശുപത്രിയിൽ തീവ്ര പരിചരണത്തിൽ കഴിഞ്ഞ റൈഹാന്റെ നില ഗുരുതരമായി തന്നെ തുടർന്നതിനാൽ വൈകുന്നേരത്തോടെ തുടർചികിത്സക്കായി
അമൃത ആശുപത്രിയിലേക്കുള്ള യാത്ര മദ്ധ്യേ റൈഹാന് വഴിയിൽ മരണം സംഭവിക്കുകയായിരുന്നു
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെ പുതുക്കോട് എത്തിക്കും .
പൊതു ദർശനത്തിനു ശേഷം സംസ്കാര ചടങ്ങുകൾ പുതിരിപാടം പള്ളി ഖബർസ്ഥാനിൽ നടക്കും.


പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Fol3oLDp5EWEojcOdychnW

