U B S ഗ്രൂപ്പിന്റെ നേതൃത്വത്തിൽ “ഓണം 2023” ആദരണീയം സംഘടിപ്പിച്ചു

Share this News

U BS ഗ്രൂപ്പിന്റെ നേതൃത്വത്തിൽ “ഓണം 2023” ആദരണീയം സംഘടിപ്പിച്ചു

വടക്കഞ്ചേരി മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട 70 വയസ്സ് പിന്നിട്ട മാതാപിതാക്കളെ ആദരിക്കുന്ന അതി വിശിഷ്ടമായ ഒരു ചടങ്ങാണ് വടക്കഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന UBS വില്ലാസ് ഗ്രൂപ്പ് സംഘടിപ്പിച്ചത്. നിരവധി ജനപ്രതിനിധികളേയും പൗരപ്രമുഖരേയും സാക്ഷി നിർത്തിയാണ് ചടങ്ങ് നടത്തിയത്.

ജനസേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നില്‍ക്കുന്ന UBS വില്ലാ ഗ്രൂപ്പിന്റെ വേറിട്ട ഈ പരിപാടിയിൽ
ആലത്തൂർ എം.പി രമ്യ ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു .തരൂർ എം.എൽ. എ പി.പി സുമോദ് വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് മുഖ്യാതിഥിയായി.

വാർഡ് മെമ്പർമാർ , റോട്ടറി അംഗങ്ങൾ വടക്കഞ്ചേരി വികസന സമിതി, വടക്കഞ്ചേരി വ്യാപാരി വ്യവസായി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .


Share this News
error: Content is protected !!