പെരുവെമ്പ്, പൊൽപ്പള്ളി പഞ്ചായത്തുകളുടെ കുടിവെള്ള- ജലസേചന പ്രശ്നത്തിന് ശാശ്വത പരിഹാരംചിറ്റൂർ പുഴയ്ക്ക് കുറുകെയുള്ള റെഗുലേറ്റർ നിർമ്മാണം പൂർത്തിയായി

Share this News

പെരുവെമ്പ്, പൊൽപ്പള്ളി പഞ്ചായത്തുകളുടെ കുടിവെള്ള- ജലസേചന പ്രശ്നത്തിന് ശാശ്വത പരിഹാരം
ചിറ്റൂർ പുഴക്ക് കുറുകെയുള്ള റെഗുലേറ്റർ നിർമ്മാണം പൂർത്തിയായി

ജില്ലയിൽ കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള പ്രധാന ആശ്രയമായ ചിറ്റൂർ പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന വടകരപ്പള്ളി റെഗുലേറ്ററിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ പെരുവെമ്പ് ഗ്രാമപഞ്ചായിലെ പാലത്തുള്ളിയിലെ വടകരപ്പള്ളിക്ക് സമീപം ചിറ്റൂർ പുഴക്ക് കുറുകെയാണ് റെഗുലേറ്റർ നിർമ്മിക്കുന്നത്. കിഫ്ബിയുടെ 19.84 കോടി രൂപ ഫണ്ടിൽ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷനാണ് റെഗുലേറ്റർ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. മണ്ണിലെ ജലനിരപ്പ് നിലനിർത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതോടെ ഇരുകരകളിലുമുള്ള പ്രദേശത്തെ കിണറുകൾ ജലസമ്പുഷ്ടമാക്കപ്പെടും. കൂടാതെ ചിറ്റൂർ പുഴയുടെ ആയക്കെട്ട് പ്രദേശത്ത് ജല ലഭ്യത ഉറപ്പുവരുത്താനും കൂടിയ അളവിൽ കുടിവെള്ളം നൽകാനും സ്വകാര്യ പമ്പിങ്ങും ലിഫ്റ്റ് ഇറിഗേഷൻ സ്കീം അനുവദിക്കുന്നതിലൂടെ നാണ്യവിളകളുടെ ഉൽപ്പാദനം വർധിപ്പിക്കാനും സാധിക്കും. റെഗുലേറ്ററിന്റെ പൂർത്തീകരണത്തോടെ രൂപപ്പെടുന്ന ജലസംഭരണി ഭാവിയിൽ ഫലപ്രദമായരീതിയിൽ മത്സ്യകൃഷിക്ക് ഉപയോഗപ്പെടുത്താനാകും.

പൂർണ്ണമായും വൈദ്യുതിശക്തിയിലാണ് ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നത്. ഇതിനാവശ്യമായ ജനറേറ്റർ സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. അഞ്ചു മീറ്റർ ഉയരവും 10 മീറ്റർ നീളവുമുള്ള 12 യന്ത്രവൽകൃത ഷട്ടറുകളും അതിനനുബന്ധമായ ഹോയ്സ്റ്റിംഗ് ബ്രിഡ്ജും ഉൾപ്പെടുന്നതാണ് ഈ റെഗുലേറ്റർ. 144 മീറ്റർ നീളമുള്ള റെഗുലേറ്ററിന്റെ പൂർത്തീകരണത്തോടെ സംഭരിക്കപ്പെടുന്ന ജലം പൊൽപ്പുള്ളി, പെരുവെമ്പ് പഞ്ചായത്തുകൾക്കാണ് പ്രധാനമായും ഉപയോഗിക്കാൻ സാധിക്കുക. ഈ പഞ്ചായത്തുകളിലെ ഭക്ഷ്യ -നാണ്യ വിളകളുടെ ഉല്പാദനതോത് വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. കൃഷിയെ പ്രധാന വരുമാന മാർഗമായി സ്വീകരിച്ചു ജീവിക്കുന്ന ഈ പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതും പദ്ധതിയുടെ മറ്റൊരു ലക്ഷ്യമാണ്.

പുഴയുടെ ബെഡ് ലെവലിൽ നിന്ന് അഞ്ചു മീറ്റർ ഉയരത്തിൽ ജലം ശേഖരിക്കുന്നതിലൂടെ 0.60 Mm3 ജലം ലഭ്യമാകുകയും ഇത് ഏകദേശം 1200 മീറ്റർ നീളത്തിൽ ഒരു ചെറു ജലാശയം രൂപപ്പെടാൻ സഹായിക്കുകയും ചെയ്യും. നദിയുടെ ഇരുകരകളുടേയും സംരക്ഷണത്തിനായി കോൺക്രീറ്റ് കൊണ്ടുള്ള സംരക്ഷണഭിത്തികളാണ് നിർമ്മിക്കുന്നത്. പദ്ധതിയുടെ എല്ലാ ഘട്ടത്തിലും കെ.ഐ.ഐ.ഡി.സിയുടേയും മൂന്നാം കക്ഷിയുടെയും ഗുണ നിലവാര പരിശോധന ഉയർന്ന ഗുണമേന്മ ഉറപ്പാക്കാൻ സഹായിച്ചു പദ്ധതിയുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർ കെ.ഐ.ഐ.ഡി.സിയുടെ ചീഫ് എഞ്ചിനീയർ, ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ, പ്രൊജക്റ്റ് എഞ്ചിനീയർ എന്നിവരാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!