
ആലത്തൂർ നിയോജക മണ്ഡലം വിമുക്തി ക്യാമ്പ് സംഘടിപ്പിച്ചു.
ആലത്തൂർ നിയോജക മണ്ഡലം വിമുക്തി ക്യാമ്പ് സംഘടിപ്പിച്ചു
ആലത്തൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ വച്ച് ആലത്തൂർ എം.എൽ.എ കെ ഡി . പ്രസേനൻ ഉദ്ഘാടനം ചെയ്തു. ആലത്തൂർ സർക്കിൾ വിമുക്തി കോഡിനേറ്റർ സനോജ്. സി സ്വാഗതം പറഞ്ഞു. ആലത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മോഹൻകുമാർ ആർ അധ്യക്ഷനായി.പാലക്കാട്
വിമുക്തി മാനേജർ , അസി. എക്സൈസ് കമ്മീഷണർ പ്രിൻസ് ബാബു , തേങ്കുറിശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഭാർഗവൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ആലത്തൂർ റേഞ്ച് വിമുക്തി കോഡിനേറ്റർ പത്മദാസ്.ആർ പദ്ധതി വിശദീകരണം നടത്തി തുടർന്ന് വിമുക്തി മിഷനുമായി ബന്ധപെട്ട ചർച്ച നടന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നും കോളേജിൽ നിന്നും വന്ന അധ്യാപകരും,വിദ്യാർത്ഥികളും ,സാംസ്കാരിക പ്രവർത്തകരും, വിവിധ ഡിപ്പാർട്ട്മെന്റിനെ പ്രതിനിധീകരിച്ചെത്തിയ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. പങ്കെടുത്തവരെ ഉൾക്കൊള്ളിച്ച് കൊണ്ട് ആലത്തൂർ നിയോജക മണ്ഡലം വിമുക്തി വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കി തുടർ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിനും , മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തി പ്പെടുത്തുന്നതിനും , ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു . ആലത്തൂർ റേഞ്ച് ഇൻസ്പെക്ടർ ജയ പ്രസാദ് പി നന്ദി രേഖപ്പെടുത്തി. പ്രോഗ്രാമിൽ ആലത്തൂർ സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പ്രവീൺ കെ വേണുഗോപാൽ സി.ഇ.ഓ വിനു കുമാർ , ആലത്തൂർ റേഞ്ച് ഓഫീസിലെ, അസി.എക്സൈസ് ഇൻസ്പെക്ടർ , സന്തോഷ് പ്രിവന്റീവ് ഓഫീസർ ഷാജി,സി.ഇ.ഒ അശോക്, ഡ്രൈവർ സാനി ,കുഴൽമന്ദം റേഞ്ച് പ്രിവന്റീവ് ഓഫീസർ മൺസൂർ അലി, സി.ഇ.ഒ മാരായ കണ്ണൻ, മനോജ്, വനിത സി.ഇ.ഓ റംലത്ത് എന്നിവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM

