50 കോടിയുടെ നിറവിൽ മമ്മൂട്ടിയുടെ ‘കണ്ണൂർ സ്ക്വാഡ്’

Share this News

50 കോടിയുടെ നിറവിൽ മമ്മൂട്ടിയുടെ ‘കണ്ണൂർ സ്ക്വാഡ്’

റിലീസ് ആയി 9 ദിവസം കൊണ്ട് 50 കോടി രൂപ ആഗോള കളക്ഷൻ നേടി മമ്മൂട്ടിച്ചിത്രം “കണ്ണൂർ സ്ക്വാഡ്’.മുന്നൂറിലേറെ സ്ക്രീനുകളിൽ ആണ് ചിത്രം ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. ‘മമ്മൂട്ടി കമ്പനി’ നിർമിച്ച ചിത്രത്തിന്റെ സംവിധാനം റോബി വർഗീസ് രാജാണ്.

ഭീഷ്മപർവത്തിനു ശേഷം 50 കോടി നേടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28 നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്.ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ് ചിത്രം കൂടിയാണിത്.

2023 -ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ കണ്ണൂർ സ്ക്വാഡ് ഉൾപ്പടെ ചുരുങ്ങിയ ചിത്രങ്ങൾക്ക് മാത്രമാണ് 50 കോടി എന്ന നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുള്ളത്.

വളരെ ചുരുങ്ങിയ തിയേറ്ററിൽ മാത്രം റിലീസ് ചെയ്ത് മികച്ച വിജയം സ്വന്തമാക്കാൻ സിനിമക്ക് കഴിഞ്ഞത് വലിയ നേട്ടമാണ്. മമ്മൂട്ടി കമ്പനിയുടെ കീഴിൽ പുറത്തുവരുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്കുള്ളത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!