വണ്ടാഴി ഗ്രാമപഞ്ചായത്ത്‌ കേരളോത്സവത്തിന്റെ സമാപനവും, മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി

Share this News

ഒക്ടോബർ 10 മുതൽ നാല് ദിവസങ്ങളിലായി നടന്ന വണ്ടാഴി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവത്തിന്റെ സമാപനവും, മത്സര വിജയികൾക്കുള്ള സമ്മാനദാനവും പഞ്ചായത്ത്‌ ഓഫീസ് അങ്കണത്തിൽ DTPC എക്സിക്യൂട്ടീവ് മെമ്പർ ടി.എം. ശശി നിർവഹിച്ചു.
പഞ്ചായത്ത്‌ പ്രസിഡന്റ് കെ എൽ രമേഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ഇബ്രാഹിം സ്വാഗതവും, പഞ്ചായത്ത്‌ സെക്രട്ടറി കെ ജി സജീവ് കുമാർ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ പി ശശികല, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എച്ച് സെയ്‌താലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ശശികുമാർ, ചെയർപേഴ്സൺ സുബിത മുരളീധരൻ, ബ്ലോക്ക് മെമ്പർ നസീമ, പഞ്ചായത്ത്‌ മെമ്പർമാരായ വി വിനു, രമണി കേശവൻകുട്ടി , സുജിത രാമുണ്ണി , വിജിത വി എന്നിവരും പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!