തേങ്കുറുശ്ശി ഗ്രാമ പഞ്ചായത്തിൽ മത്സ്യ കുഞ്ഞ് വിതരണം പൂർത്തിയായി

Share this News

ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കേരള സർക്കാർ ഫിഷറീസ് വകുപ്പു മുഖേന പഞ്ചായത്തുകളുടെ സഹകരണ്ടത്തോടെ നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ കാർപ്പ് മത്സ്യ കുഞ്ഞ് വിതരണം തേങ്കുറുശ്ശി ഗ്രാമ പഞ്ചായത്തിൽ പൂത്തിയായി – തേങ്കുറുശ്ശിയിൽ 4000 സെന്റിലാണ് 50 ഓളം കർഷകർ – കട് ല റോഗു മൃഗാല് ഗ്രാസ് ഇനങ്ങളായ കാർപ് മത്സ്യങ്ങൾ കൃഷിചെയ്യുന്നത് കൂടാതെ തദ്ദേശിയ ഇനങ്ങളായ അനാബസ് – 200 സെന്റിലും വരാൽ – 300 – സെന്റിലും തിലോപ്പിയ 500 സെന്റിലും പങ്കേഷ്യസ് – 180 സെന്റിലും കർഷകർ കൃഷി ചെയ്യുന്നു ഇതിനുപുറമേ സുഭിക്ഷ കേരളം പദ്ധതിയിൽആരംഭിച്ച 5പടുത കുളം യൂണിറ്റിലും വരാൽ മത്സ്യവും 11 ബയോ ഫ്ലോക്ക് ടാങ്കുകളിൽ വിവിധയിനം മത്സ്യങ്ങളും കൃഷി ചെയ്തു വരുന്നുണ്ട്. ഇതു കുടാതെ ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തി എല്ലാവർക്കുംമത്സ്യകൃഷി സാധ്യമാക്കുന്നതിന്റെ ഭാഗമായി മുറ്റത്തൊരു മീൻ തോട്ടം പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ അധീനതയിലുള്ള 12 പൊതുകുളങ്ങളിലും വ്യക്തികളും മത്സ്യ കർഷക ക്ലബ്ബുo 1500 സെന്റിൽ വിവിധയിനം മത്സ്യകൃഷി ചെയ്തു വരുന്നു.- എവിടേക്കു വേണമെങ്കിലും ആവശ്യകാർക്ക് മത്സ്യം ക്ലീൻ ചെയ്ത് മസാല ചേർത്ത് വേണമെങ്കിലും പാക്കുകളിൽ എത്തിക്കുന്ന ലൈഫ് ഫിഷ് സംവിധാനവും – മൂല്യവർദ്ധിത ഉല്പന്നങ്ങളായ – മീൻ അച്ചാർ, മീൻബോണ്ട മീൻ കട്ടലേറ്റ് തുടങ്ങിയ ഉല്പന്നങ്ങളും മീൻ അല്ഫാം മീൻ ബിരിയാണി തുടങ്ങി വിവിധ ഉല്പന്നങ്ങളും ആവശ്യാനുസരണം തയ്യാറാക്കി കൊടുക്കുന്നു.യഥാസമയം വിളവെടുക്കുന്നതിനുള്ള വലയുപഹരണങ്ങളുടെ അപര്യാപ്തയും – വിളവെടുത്ത മത്സ്യം പ്രാദേശികമാർക്കറ്റുകളിൽ എത്തിക്കുന്നതിനുള്ള വാഹന ലഭ്യത കുറവും കർഷകരെ പ്രയാസപ്പെടുത്തുന്നതായി കർഷകർ പറയുന്നു മത്സ്യകുഞ്ഞ് വിതരണം – ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സി കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത്‌വൈസ്‌പ്രസിഡണ്ട് കെ സ്വർണ്ണമണി അദ്ധ്യക്ഷയായി സ്ഥിരം സമിതി അംഗങ്ങളായ ആർ സജിനി, എം കെ ശ്രീകുമാർ , വാർഡ് മെമ്പർ – കെ ഗീത, പ്രൊജക്ട് കോർഡിനേറ്റർ കെ എ അജീഷ് പഞ്ചായത്ത്‌പ്രമോട്ടർ എം ഹരിദാസ് , നീതു മോഹൻ എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!