ഇമ്മാനുയേൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വള്ളിയോട് പ്രാർത്ഥനാലയത്തിൽ യുവജനങ്ങളുടെ സംഗമം സംഘടിപ്പിച്ചു

Share this News

ഇമ്മാനുയേൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വള്ളിയോട് ഇമ്മാനുയേൽ പ്രാർത്ഥനാലയത്തിൽ യുവജനങ്ങളുടെ സംഗമം സംഘടിപ്പിച്ചു പാസ്റ്റർ മജു കുര്യൻ അധ്യക്ഷനായിരുന്നു ആധുനിക കാലത്തെ യുവജനങ്ങളുടെ ജീവിതപാതയിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റ് അശ്ലീലതകളുടെയും ചതിക്കുഴികൾ ഉണ്ടെന്നും അതിലേക്ക് വഴുതി വീഴാതിരിക്കാൻ ക്രിസ്തു യേശുവിൻറെ സ്നേഹവും ജീവിതവും ത്യാഗവും മാതൃകയാക്കണമെന്ന് അറിയിച്ചു
അസി.കമാൻഡന്റ് (Retd) രാജൻ K. O സംഗമം ഉദ്ഘാടനം ചെയ്തു ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് അദ്ദേഹം ബോധവൽക്കരണ ക്ലാസ് നൽകി ഐ ഫോർ ക്രൈസ്റ്റ് യുവജന സംഗമ കൂട്ടായ്മയുടെ സംഗീതവിരുന്നും സനൂപ് നയിച്ച കരിയർ ഗൈഡൻസ് ക്ലാസും നടന്നു ജി എസ് വിനോദ് സ്വാഗതവും മധു നന്ദിയും പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!