കേരള അക്വാഫാർമേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റ് മാർച്ച് നടത്തി

Share this News

കേരള അക്വാഫാർമേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റ് മാർച്ച് നടത്തി

കേരള അക്വാഫാർമേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയറ്റ് മാർച്ച് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മത്സ്യകൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങളിൽ കൃഷിചെയ്യുന്നതിന് നിയമപരവും സാമൂഹ്യപരവുമായ സാഹചര്യ മൊരുക്കുക, പൊക്കാളി കോൾ ലാൻഡ് കൈപ്പാട് പ്രദേശങ്ങളിലെ കൃഷി വികസനത്തിന് സമഗ്ര പ്രോജക്ട് പ്രഖ്യാപിക്കുക,

ചെമ്മീൻ മത്സ്യ-കല്ലുമ്മക്കായ അലങ്കാരമത്സ്യ കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക, ജലകൃഷി മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് സമഗ്ര പദ്ധതി നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്,

കെഎഎഫ്എഫ് പ്രസിഡന്റ് ടി പുരുഷോത്തമൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ എക്സ് സെബാസ്റ്റ്യൻ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!