Share this News

ഉല്ലാസ് നഗർ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2021- 2022, 2022-2023 വാർഷിക പദ്ധതികളിലായി 17 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ഉല്ലാസ് നഗർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.പി റജീന അധ്യക്ഷയായി.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News