ജില്ലയ്ക്കു കൂടുതൽ അളവിൽ പേവിഷ പ്രതിരോധ സീറം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഇപ്പോൾ ലഭിക്കുന്ന അളവിൽ 25% വർധന ആവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശിച്ചിരിക്കുന്നത്. ഓരോ വർഷവും നൽകുന്ന സീറത്തിന്റെ അളവിൽ 20% വർധന വരുത്തിയിട്ടും തികയാത്ത സാഹചര്യത്തിലാണു നടപടി. ഇതോടൊപ്പം, ബന്ധപ്പെട്ട ആശുപത്രിക്കു മരുന്നു വാങ്ങിക്കാൻ അനുവദിക്കുന്ന തുകയിലും വർധന വരുത്തേണ്ടിവരും. ഓരോ വർഷവും ജില്ല ആവശ്യപ്പെടുന്ന അളവിലാണ് കേരള
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി സീറം ലഭ്യമാക്കുക. സംസ്‌ഥാനത്തു നായ കടിച്ചു പരുക്കേൽക്കുന്നവരുടെ എണ്ണത്തിൽ പാലക്കാടാണു മുന്നിൽ ജില്ലയിലെ ആശുപത്രികളിൽ മന്ത്രി നടത്തിയ സന്ദർശനത്തിൽ, പേവിഷ പ്രതിരോധ സീറം ക്ഷാമം സംബന്ധിച്ചു ജനപ്രതിനിധികളും നാട്ടുകാരും പരാതിപ്പെട്ടിരുന്നു. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിലും ജില്ലാ വനിതാ ശിശു ആശുപത്രിയിലുമാണു പ്രധാനമായും ആന്റി റേബീസ് സീറം കുത്തിവയ്‌പു ലഭ്യമാക്കുന്നത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx