Share this News

പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങി വാര്‍ത്തകളില്‍ നിറഞ്ഞ ചെറാട് സ്വദേശി ബാബു അറസ്റ്റില്‍. കാനിക്കുളത്തെ ബന്ധു വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ജനൽച്ചില്ലുകൾ അടിച്ചുതകർത്തും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടുമുള്ള അതിക്രമമാണ് ബാബു നടത്തിയത്.
ബന്ധു വീട്ടുകാരുടെ പരാതിയിൽ പാലക്കാട് കസബ പോലീസെത്തി ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെയും ബാബുവിന്‍റെ ആക്രമണമുണ്ടായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

Share this News