
തൃശ്ശൂർ, മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങിൽ 2022-2026 ബാച്ച് ബി.ടെക് അവസാന വർഷ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 3 ദിവസത്തെ പ്ലേസ്മെന്റ് ഗ്രൂമിങ് പ്രോഗ്രാം നല്ല രീതിയിൽ ഇന്ന് സമാപിച്ചു. കേരള നോളജ് ഇക്കണോമി മിഷന്റെ യും അഡീഷണൽ സ്കിൽ അക്വേഷൻ പ്രോഗ്രാമിൻ്റേയും (അസാപ്) സഹായത്തോടെ നടന്ന ഈ പരിശീലന പരിപാടി വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനമായിരുന്നു. പരിശീലന പരിപാടി മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ അഡ്വ. (ഡോ.) ജോർജ് കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവർഷം ഈ കോളേജിൽ നിന്നും എൻജിനീയറിങ് ബിരുദമെടുത്ത എല്ലാവർക്കും തന്നെ പ്ലേസ്മെന്റ് ആയ കാര്യം അദ്ദേഹം എടുത്ത് പറഞ്ഞു. ചടങ്ങിൽ അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, പ്ലേസ്മെന്റ് ഓഫീസർ ഡോ. സുമി മാരിയ ബാബു എന്നിവർ സംസാരിച്ചു. കേരള സർക്കാർ, അസാപ്, സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് സ്മിത കെ.എസ്. ൻ്റെ നേതൃത്വത്തിൽ ആയിരുന്നു പരിശീലന പരിപാടി. ഫെബ്രുവരി 2 മുതൽ 4 വരെ രാവിലെ 9:30 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ സെമിനാർ ഹാളിൽ നടന്ന വർക്ക്ഷോപ്പിൽ പേഴ്സണാലിറ്റി ഗ്രൂമിങ്, ഇന്റർവ്യൂ തയ്യാറെടുപ്പ്, സോഫ്റ്റ് സ്കിൽസ് തുടങ്ങിയവയിൽ പരിശീലനം നൽകി. പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാ ദേവി അമ്മ ടി. മുഖ്യപ്രഭാഷണം നടത്തി.
ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാ ള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
