Share this News

കോട്ടായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോട്ടായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തിമിര നിര്‍ണയ പരിശോധനയും പ്രമേഹരോഗികള്‍ക്ക് റെറ്റിന പരിശോധനയും നടത്തി. തിമിര രോഗം കണ്ടെത്തുന്ന രോഗികള്‍ക്ക് ജില്ലാ ആശുപത്രിയില്‍ സൗജന്യ ശാസ്ത്രക്രിയ ചെയ്തു നല്‍കും. കോട്ടായി ചമ്പ്രക്കുളം അങ്കണവാടി ഹാളില്‍ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ വി. വിനിത അധ്യക്ഷയായി. ജില്ലാ ആശുപത്രി നേത്രരോഗ വിദഗ്ധ ഡോ. ഗീത, മെഡിക്കല്‍ ഓഫീസര്‍ ഡോ. അഥിതി, കോട്ടായി പ്രാഥമിക ആരോഗ്യ കേന്ദ്രം എല്‍.എച്ച്.ഐ സുമംഗല തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News