വയോജനങ്ങള്‍ക്കായി കാരണവര്‍ക്കൂട്ടം സംഗമം സംഘടിപ്പിച്ച് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്.

Share this News


പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച സംഗമത്തില്‍ വയോജനങ്ങള്‍ക്കായി നിയമബോധവത്ക്കരണം എന്ന വിഷയത്തില്‍ അഡ്വ. ഷാബിറയും മാനസികാരോഗ്യം എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസനും ക്ലാസെടുത്തു. വയോജനങ്ങളുടെ കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി നടന്നു. 250 ഓളം വയോജനങ്ങള്‍ പങ്കെടുത്തു.
നാട്ടുകല്‍ പകല്‍വീട്ടില്‍ സംഘടിപ്പിച്ച പരിപാടി തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുരളി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.പി ബുഷറ, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്മാരായ സി.പി സുബൈര്‍, പി. മന്‍സൂര്‍ അലി, പഞ്ചായത്ത് അംഗങ്ങളായ എ.കെ. വിനോദ്, പി. രാധാകൃഷ്ണന്‍, പി.ടി സഫിയ, എം.സി രമണി, സി.പി ജയ, പി.എം ബിന്ദു, ബിന്ദു കൊണ്ടത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജിത കുമാരി, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. സിമ്മി, ആരോഗ്യ പ്രവര്‍ത്തകരായ പി. പ്രിയന്‍, ഹസീന, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!