ടിപ്പർ ലോറികൾ ഹൈവേ പോലീസ് തടഞ്ഞു; നീലിപ്പാറയിൽ ലോറി ഉടമകളുടെ പ്രതിഷേധം തുടരുന്നു.

Share this News

ടിപ്പർ ലോറികൾ ഹൈവേ പോലീസ് തടഞ്ഞു നീലിപ്പാറയിൽ ലോറി ഉടമകളുടെ പ്രതിഷേധം തുടരുന്നു.

വാണിയമ്പാറ നീലിപ്പാറയിൽ പാസ്സില്ലെന്ന കാരണം പറഞ്ഞ് ടിപ്പർ ലോറികൾ തടഞ്ഞ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ
പാസ് ഉള്ള വാഹനങ്ങളാണ് കസ്റ്റഡിയിൽ എടുത്തതെന്ന് അവകാശപ്പെട്ട് ലോറി ഉടമകളും ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തി.

നീലിപ്പാറ കരിങ്കൽ ക്വാറിയിൽ നിന്ന് മാത്രം ലോഡുമായി വന്ന ഏഴ് ലോറികളെയാണ് വടക്കുഞ്ചേരി ഹൈവേ പോലീസിന്റെ നേതൃത്വത്തിൽ തടഞ്ഞത്.

പാസ്സില്ലെന്നും ഓവർ ലോഡാണെന്നും ചൂണ്ടിക്കാട്ടി ജിയോളജി ഡിപ്പാർട്ടുമെന്റിന് റിപ്പോർട്ട് നൽകുമെന്ന പോലീസ് അറിയിച്ചതിനെ തുടർന്നാണ് ഇവർ പ്രതിഷേധമാരംഭിച്ചത്.

എന്നാൽ പാസ് കാണിച്ചിട്ടും അംഗീകരിക്കാതെ തങ്ങൾക്കുനേരെ ഹൈവേ പോലീസ് മനപ്പൂർവ്വം നടപടി എടുക്കുകയാണെന്നും കേരള ടിപ്പർ ടോറസ് ഓണേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ പ്രസിഡൻറ് ഷിജു കാലായിൽ, സെക്രട്ടറി സുധീഷ് ഇന്ദ്രവജ്ര എന്നിവർ പറഞ്ഞു.

പാസ്സില്ലാത്തതിനാൽ ആണ് ഏഴ് ടോറസ് ലോറികളെ തടഞ്ഞതെന്നും നടപടിക്രമമനുസരിച്ച് ജിയോളജിക്ക് റിപ്പോർട്ട് നൽകുകയാണെന്നും വടക്കുഞ്ചേരി എസ്.ഐ കെ.വി സുധീഷ് കുമാറും, എഎസ്ഐ ബാനോയ് മാത്യുവും പറഞ്ഞു. രാവിലെ എട്ടരയ്ക്കും ഒമ്പതിനുമിടയിൽ ലോറികൾ തടയുമ്പോൾ പാസ്സുകൾ ഇല്ലായിരുന്നുവെന്നും സ്കൂൾ സമയത്ത് വാഹനം പോകാൻ ജിയോളജി വകുപ്പ് അനുമതി നൽകുക പതിവില്ലെന്നും എസ്ഐ പറഞ്ഞു. ലോറി

ഉടമകളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.


Share this News
error: Content is protected !!