

പാചകവാതകത്തിന് വില വര്‍ധിച്ചതിനെ തുടര്‍ന്ന് ക്ഷാമവും കൂടി വന്നതോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ വിറകിന് വില കുത്തനെ കൂടി. ഗ്യാസിന് ലഭ്യതകുറവ് വന്നതോടെയാണ് വലിയ ഹോട്ടലുകള്‍ വിറക് അടുപ്പിലേക്ക് മാറിയത്. സാധാരണയായി ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്തിരുന്ന ഭക്ഷണത്തില്‍ മിക്കതും വിറികിലേക്ക് മാറ്റി. ഇതോടെ ഹോട്ടലുകളില്‍ വന്‍തോതില്‍ വിറകിന്റെ ആവശ്യകത വര്‍ധിച്ചു.
ഒരാഴ്ച്ചകൊണ് വിപണിയില്‍ വിറകിന്റെ വില ടണ്ണിന് 1000 മുതല്‍ 1500 രൂപവരെയാണ് വര്‍ധിച്ചിട്ടുള്ളത്. പുളിവിറകിന് ടണ്ണിന് 5000 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 6000 രൂപയായി മാറി. ഇത് പൊളിച്ചതിന് 10000 രൂപയായി മറ്റു വിറക കുൾ ഉപയോഗിക്കുന്നതിനായി പൊളിച്ച് കൊടക്കുന്ന രിതിയിലാണെങ്കില്‍ ടണ്ണിന് 7500 രൂപയാണ് വിറക് കച്ചവടക്കാര്‍ ഈടാക്കുന്നത്. പടുവിറകുകള്‍ ടണ്ണിന് 3200 രൂപയായിരുന്നത് ഇപ്പോള്‍ 4200 രൂപയായും, റബ്ബറിന്റെ വിറകിന് 4000 രൂപയായിരുന്നത് 5000 രൂപയായും, വിറക് ചുള്ളിയ്ക്ക് 3800 രൂപയായിരുന്നത് 4500 രൂപയായുമാണ് ഒരാഴ്ച്ചകൊണ്ട് കൂടിയത്.
തെങ്കര, ഒല്ലൂര്‍ വിറക് മാര്‍ക്കറ്റുകളിലേക്കാണ് കൂടുതലും പോകുന്നത്. ഗ്യാസിന് ക്ഷാമം നേരിട്ടു തുടങ്ങിയതോടെ ഒല്ലൂര്‍ മാര്‍ക്കറ്റിലേക്ക് വിറകിന്റെ ലഭ്യത കുറഞ്ഞതായും കച്ചവടക്കാര്‍ പറയുന്നു.
ഹോട്ടലുകളിലേക്ക് വന്‍തോതില്‍ വിറകുകള്‍ വാങ്ങാന്‍ തുടങ്ങിയതും പ്രാദേശികമായി വിറകിന്റെ ക്ഷാമവും നേരിട്ടുതുടങ്ങി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
