Share this News

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹരിത കര്‍മ്മ സേന കപ്പാസിറ്റി ബില്‍ഡിങ് ട്രെയിനിങ് പ്രോഗ്രാം നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയന്‍ ഉദ്ഘാടനം ചെയ്തു. നെന്മാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശന്‍ അധ്യക്ഷനായി. നെന്മാറ, പല്ലശ്ശന, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. പരിപാടിയില്‍ കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതിക രാമചന്ദ്രന്‍, വാര്‍ഡ് അംഗം ആര്‍. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq

Share this News