വടക്കഞ്ചേരി മുതൽ കുതിരാൻ വരെയുള്ള അപകടമരണങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ചുവട്ടുപാടത്തുള്ള നിർമാണക്കമ്പനി ഓഫിസിന് മുന്നിൽ ജനകീയ പ്രതിഷേധ മാർച്ച് നടത്തി

Share this News

മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിൽ വടക്കഞ്ചേരി മുതൽ കുതിരാൻ വരെയുള്ള ഭാഗങ്ങളിൽ അപകട മരണങ്ങൾ ആവർത്തിക്കുമ്പോൾ സുരക്ഷാ സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ടവർ തയാറാകാത്തതിൽ പ്രതിഷേധിച്ച് പന്നിയങ്കര ടോൾ പ്ലാസയിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് നടത്തി.
സർവീസ് റോഡിന്റെ പണി പൂർത്തീകരിക്കുക,
ഡ്രൈനേജിന്റെ പണി പുർത്തീകരിക്കുക,
സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക
സിഗ്‌നൽ ബോർഡുകൾ സ്ഥാപിക്കുക,
സർവീസ് റോഡുകളിൽ ഉള്ള അനധികൃത പാർക്കിംഗ് അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാർച്ച് നടത്തിയത്
ചുവട്ടുപാടം ജനകീയ സമിതി, വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. ചുവട്ടുപാടത്തുള്ള നിർമാണ കമ്പനി ഓഫിസിന് മുൻപിൽ പ്രതിഷേധ സമരം പൊതുപ്രവർത്തകൻ ഷാജി ജെ. കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി മോഹൻദാസ് അധ്യക്ഷയായി. ജനകീയവേദി ചെയർമാൻ ബോബൻ ജോർജ്, പി.ജെ.ജോസ്, സു രേഷ് വേലായുധൻ, സുനിൽ ചുവട്ടുപാടം, ജിജോ ജയിംസ് അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ചുവട്ടുപാടത്ത് ദേശീയ പാത കരാർ കമ്പനിയുടെ ലോറി ഇടിച്ച് മരിച്ച യുവാവിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പന്നിയങ്കര ടോൾ പ്ലാസയിലേക്ക് നടത്തിയ മാർച്ച് ടോൾ പ്ലാസക്ക് മുൻപിൽ പൊലീസ് തടഞ്ഞു
തുടർന്ന് സമര സമിതി നേതാക്കൾ ടോൾ പ്ലാസ ഓഫിസിൽ എത്തി ബന്ധപ്പെട്ടവർക്ക് പരാതി നൽകി. നഷ്ടപരിഹാരം ഉടനടി നൽകിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സമരക്കാർ മുന്നറിയിപ്പു നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!