കതിരണിഞ്ഞ നെൽപ്പാടങ്ങളിൽ വരിയും കലർപ്പും.

Share this News

പാടശേഖരങ്ങള്‍ കതിരണിഞ്ഞു തുടങ്ങിയതോടെ വരിയും കലർപ്പും പ്രത്യക്ഷപ്പെട്ട് തുടങ്ങി. നെന്മാറ, അയിലൂര്‍ മേഖലയിലെ കതിര്‍ വന്ന പാടശേഖരങ്ങളിലാണ് വരിയും കലർപ്പും കണ്ടു തുടങ്ങിയത്. അടുത്ത വിളയ്ക്കുള്ള വിത്തിനായി സൂക്ഷിക്കേണ്ട നെല്ലിനം ആയതിനാൽ കലർക്കും പറിച്ചു മാറ്റേണ്ട സ്ഥിതിയാണ്. കഴിഞ്ഞവിളയിൽ വരി ശല്യം കുറവായിരുന്നെങ്കിലും രണ്ടാം വിളയിൽ വരി പറിച്ചു മാറ്റേണ്ടതിനു പണി കൂലിയിൽ നല്ല തുക ചിലവാകുമെന്ന് കർഷകർ പറയുന്നു. കർഷകരിൽ പലരും നെൽവിത്തു വാങ്ങിയതിലൂടെ വന്നതാകാം വരിശല്യം കൂടാൻ കാരണമെന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൊയ്ത്തിനെത്തുന്ന യന്ത്രത്തിലൂടേയുമാകാം വിത്ത് പാടശേഖരങ്ങളിലെത്തിയതെന്നും പറിച്ചു മാറ്റുന്നതിന് അധിക സാമ്പത്തിക ചെലവ് ഉണ്ടാക്കുന്നത് കർഷകരെ വലയ്ക്കുന്നു. പാടങ്ങളിൽ വെള്ളത്തിന്റെ കുറവും കൃഷിയിറക്കാന്‍ വൈകിയതും മൂലം കതിര്‍ നിരന്നു തുടങ്ങിയിട്ടേയുള്ളൂ. ഇതിനിടെ പോത്തുണ്ടി ഡാമിലെ വെള്ളം എത്താൻ വൈകിയതു മൂലം ശരിയായ രീതിയില്‍ നെല്ലിന് പരിചരണം നല്‍കാനും കര്‍ഷകര്‍ക്കായില്ല. വെള്ളക്കുറവുണ്ടാകുമെന്ന് കരുതി മൂപ്പു കുറഞ്ഞ വിത്തിനങ്ങളാണ് ഇത്തവണ കര്‍ഷകര്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ളത്തിന്റെ തോത് അനുസരിച്ച് കര്‍ഷകര്‍ വിതയും, ഞാറ്റടിയുമാണ് തയ്യാറാക്കിയിരുന്നത്. തുടക്കത്തില്‍ വെള്ളമുണ്ടായിരുന്നുവെങ്കിലും പിന്നീട് വെള്ളം വാര്‍ന്നതോടെ കളപറിയും, വളപ്രയോഗവും നടത്താനും കാലതാമസുമുണ്ടായി. വെള്ളം ലഭിച്ച് വളപ്രയോഗം നടത്തിയ പാടശേഖരങ്ങളാണ് ഇപ്പോള്‍ കതിരണിഞ്ഞു തുടങ്ങിയിട്ടുള്ളത്.
അടുത്ത മാസം അവസാനത്തോടെ കൊയ്‌തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മിക്ക കര്‍ഷകരും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!