ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ നടപ്പാക്കും; മന്ത്രി റിയാസ്

Share this News

ഗ്രാമീണ മേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും പ്രകൃതിരമണീയമായ ഗ്രാമങ്ങളുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താവുന്ന പദ്ധതികൾ കൊണ്ടുവരുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. വടക്കഞ്ചേരി ഇന്ദിരാ പ്രിയദർശിനി ബസ് സ്റ്റ‌ാൻഡിൽ ആരംഭിച്ച അഗ്രി – ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫാം ടൂറിസത്തിന് പ്രാധാന്യം കൊടുത്തുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻഗണന നൽകും.

2023 സംസ്ഥാനത്തെ ടൂറിസ്‌റ്റുകളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായിരുന്നെങ്കിലും, മലബാർ മേഖലയിലേക്കു വളരെക്കുറച്ച് പേർ മാത്രമേ വരുന്നുള്ളൂ. ഇതിനു മാറ്റമുണ്ടാക്കാൻ ഫാം ടൂറിസത്തിനു കഴിയുമെന്നും മന്ത്രി പറഞ്ഞു. ചെയർമാൻ സി.കെ.രാജേന്ദ്രൻ അധ്യക്ഷനായി. പി.പി.സുമോദ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

മുൻമന്ത്രി കെ.ഇ.ഇസ്‌മായിൽ, ടി.എം.ശശി, പഞ്ചായത്ത് അധ്യക്ഷ ലിസി സുരേഷ്, വി.എ.അൻവർ, ടി.കണ്ണൻ, റെജി.കെ.മാത്യു, പി.എ.സെബി, ബോബൻ ജോർജ്, സി.കെ.ഉണ്ണിക്കൃഷ്ണൻ,പ്രഫ.കെ.വാസുദേവൻപിള്ള, എ.എം.ഷിബു, ജിജോ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. കാർഷിക ഗ്രാമങ്ങളിലെ ടൂറിസം സാധ്യതകൾ എന്ന വിഷയത്തിൽ ചിറ്റൂർ ഗവ. കോളജ് അസോഷ്യേറ്റ് പ്രൊഫ. ഡോ.റിച്ചാർഡ് സ്‌കറിയ ക്ലാസെടുത്തു. പാലക്കാട് സ്വരരാഗം ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേള അരങ്ങേറി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!