ഹോട്ടൽ ബേക്കറി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തുന്നു

Share this News

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ വടക്കഞ്ചേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (04.02.2024) രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ റോളക്സ് ഓഡിറ്റോറിയത്തിന് എതിർവശത്തുള്ള വ്യാപാര ഭവനിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.വടക്കഞ്ചേരി വ്യാപാരഭവനിൽ വച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പ് രാവിലെ 9 മണിക്ക് തുടങ്ങും. ഭക്ഷണ ഉത്പാദന വിതരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും എഫ് എസ് എസ് എ ഐ നിയമപ്രകാരവും കേരള ആരോഗ്യ വകുപ്പ് നിയമപ്രകാരവും ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡ് ഉണ്ടെങ്കിൽ മാത്രമേ തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ലൈസൻസും, ഫുഡ് സേഫ്റ്റി ലൈസൻസും പുതുക്കി കിട്ടുകയുള്ളൂ. ഹോട്ടൽ റസ്റ്റോറന്റ് , ബേക്കറി ,കാറ്ററിങ് സ്ഥാപനങ്ങളിലെ ഉടമകൾക്കും തൊഴിലാളികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!