മംഗലംഡാം സമഗ്ര കുടിവെള്ളപദ്ധതിയുടെ ഭാഗമായി അണക്കെട്ടിൽനിന്ന് വെള്ളം പമ്പുചെയ്യുന്നതിനായി ഒഴുകുന്ന മോട്ടോറുകൾ സ്ഥാപിക്കാൻ അനുമതിയായി. 2.55 കോടി രൂപയാണ് ഇതിനുള്ള ചെലവ്. മാർച്ചിനുള്ളിൽ ജോലികൾ പൂർത്തിയാക്കി ജലവിതരണം തുടങ്ങുകയാണ് ലക്ഷ്യമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.
അണക്കെട്ടിനുള്ളിൽ കിണർ രൂപത്തിൽ കോൺക്രീറ്റ് ഘടനയുണ്ടാക്കി ഇതിനുള്ളിൽ മോട്ടോർ സ്ഥാപിച്ച് ടാങ്കിലേക്ക് വെള്ളം പമ്പ്ചെയ്യുന്നതാണ് പതിവുരീതി. ഈ ജോലികൾ ചെയ്യേണ്ടിയിരുന്ന ജലസേചനവകുപ്പ് പിന്മാറിയതോടെയാണ് വാട്ടർ അതോറിറ്റി ഒഴുകുന്ന മോട്ടോർ സംവിധാനമൊരുക്കാൻ തീരുമാനിച്ചത്. ചങ്ങാടംപോലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വലിയ പ്രതലമുണ്ടാക്കി ഇതിനുള്ളിൽ മോട്ടോർ ഇറക്കിവെച്ച് വെള്ളം പമ്പുചെയ്യുന്നതാണ് രീതി. മംഗലംഡാമിൽ മൂന്ന് മോട്ടാറുകളാണ് സ്ഥാപിക്കുക.
ജലനിരപ്പ് താഴുന്നതിനനുസരിച്ച് പ്രതലവും നീങ്ങുന്നതിനാൽ പമ്പിങ് മുടങ്ങില്ലെന്നതാണ് പ്രത്യേകത. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലാണ് മംഗലംഡാമിൽനിന്ന് കുടിവെള്ളമെത്തുക. 153 കോടി രൂപയുടേതാണ് പദ്ധതി. 24.5 ലക്ഷം ലിറ്റർ ശേഷിയുള്ള പ്രധാന ടാങ്ക്, ശുദ്ധീകരണ പ്ലാന്റ്, എയറേറ്റർ, ക്ലാരിഫയറുകൾ, കെമിക്കൽ പ്ലാന്റ്, വടക്കഞ്ചേരി കരിങ്കുന്നത്ത് 22 ലക്ഷം ലിറ്ററിന്റെ ടാങ്ക് തുടങ്ങിയവ പൂർത്തിയായിട്ടുണ്ട്.
,500 കണക്ഷനുകൾ നൽകി
മംഗലംഡാം കുടിവെള്ളപദ്ധതിയുടെ കീഴിൽ വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകളിലായി ഇതുവരെ 10,500 വീടുകൾക്ക് കണക്ഷൻ നൽകി. കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്തിലും മറ്റുപഞ്ചായത്തുകളിലെ ശേഷിക്കുന്ന വീടുകളിലും കണക്ഷൻ നൽകാനുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq