പതിനെട്ടാമത് ജൂനിയർ & മൂന്നാമത് മിനി പാലക്കാട് ജില്ലാ സെപക് താക്രൗ ചാമ്പ്യൻഷിപ്പിൽ ശ്രീനാരായണ പബ്ലിക് സ്കൂളിന് ഇരട്ടക്കരീടം.
ജൂനിയർ & മിനി ബോയ്സ് വിഭാഗത്തിൽ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് സി.എ. എച്ച്.എസ്.എസ് അയക്കാട് സ്കൂളിനെ തോൽപ്പിച്ചാണ് കിരീടം ചൂടിയത് പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ സി വി എം എച്ച്എസ്എസ് വണ്ടാഴിയും മിനി ഗേൾസ് വിഭാഗത്തിൽ എൽ. എം. എച്ച്എസ്എസ് മംഗലം ഡാം ജേതാക്കളായി പാലക്കാട് ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ അഡ്വ. വി. വി.വിജയൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ സി രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ അസോസിയേഷൻ സെക്രട്ടറി കെ രതീഷ് കുമാർ
കെ ഗോവിന്ദൻ,
എം കെ പ്രേംകൃഷ്ണ,
ജിജി എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമാനദാനം അസോസിയേഷൻ വൈസ് പ്രസിഡണ്ട് സണ്ണി. എൻ. ജേക്കബ് നിർവഹിച്ചു ഗോകുൽദാസ് നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq