Share this News
നഗരസഭയിലെ പതിനൊന്ന് വാർഡ് പ്രദേശങ്ങളിൽ നിന്നായി 35 കാട്ടുപന്നികളെയാണ് വെടിവെച്ചു കൊന്നത്. വേട്ടനായകളുടെ സഹായത്തോടെയാണ് കാട്ടുപന്നി വേട്ട നടത്തിയത്.
കാർഷിക മേഖലയിൽ കാട്ടുപന്നികൾ കനത്ത നഷ്ടം വരുത്തിവെക്കുന്ന സാഹചര്യത്തിലാണ് ഇവയെ നിയമാനുസൃതം വെടിവെച്ച് കൊല്ലാൻ നഗരസഭ നടപടി സ്വീകരിച്ചത്. അലി എൻ.ഷാൻ, കെ.പി.ദേവകുമാർ, വി.ജെ.തോമസ് എന്നിങ്ങനെ വനം വകുപ്പിൻ്റെ പരിശീലനവും, ലൈസൻസും നേടിയവരുടെ നേതൃത്തിലായിരുന്നു കാട്ടുപന്നിവേട്ട. ഇവയുടെ ശല്യം കാരണം നെൽകൃഷിയടക്കം ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരായി. കൊയ്യാറായ പാടങ്ങൾ പലതും കാട്ടുപന്നികൾ സംഘടിതമായെത്തി നശിപ്പിക്കുകയാണ്.
ഇതിനിടെയാണ് കർഷകരുടെ ആവശ്യം മാനിച്ച് ഒറ്റപ്പാലം നഗരസഭയുടെ കാട്ടുപന്നി വേട്ട.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News