ചിറ്റൂർ താലൂക്ക് ഗവ. ആശുപത്രിയിൽ വീണ്ടും ചികിത്സ പിഴവ്.

Share this News

ചിറ്റൂർ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ വയോധിക മരണപ്പെട്ടത് ഡോക്ടർമാരുടെ ഗുരുതര ചികിത്സ പിഴവിനെത്തുടർന്നെന്ന് ബന്ധുക്കളുടെ ആരോപണം.
തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. കാൽനടയാത്രക്കാരിയായ അണിക്കോട് മൂശാലിപറമ്പ് സ്വദേശിനിയായ ചിമ്മു (70) എന്ന വയോധികയ്ക്കാണ് സ്വകാര്യ ബസിടിച്ച് പരിക്കേറ്റത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഇവരെ അഗ്നിശമന സേനയുടെ ആംബുലൻസിൽ അഗ്നിശമന അംഗങ്ങളും
നാട്ടുകാരും ചേർന്ന് ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പ്രാഥമിക ചികിത്സയും മുറിവുകൾ സ്റ്റിച്ചിട്ടതുമൊഴിച്ച് മറ്റൊരു പരിശോധനകൾക്കും ചികിത്സ നടത്തിയ ഡോക്ടർ നിർദ്ദേശിച്ചില്ല. തലയ്ക്ക് മാത്രം 21 സ്റ്റിച്ചും കൈക്ക് 15 സ്റ്റിച്ചും ഇടണ്ടേതായി വന്നതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇത്രയും പരിക്കേറ്റ രോഗിയെ എക്സ്റേയോ സ്കാനിങ്ങോ എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചില്ലെന്നും സാധാരണ ഗതിയിൽ തലയിൽ ചെറിയ പരിക്കുമായെത്തുന്നവരെപ്പോലും സ്ക്കാനിങ്ങിന് നിർദ്ധേശിക്കണമെന്നിരിക്കെ തീർത്തും നിരുത്തരവാദപരമായാണ് ആശുപത്രി അധികൃതർ പെരുമാറിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
രാവിലെ 9 മണിയോടെ ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സക്കെത്തിച്ച വയോധികയെ പരിശോധിച്ചത് ക്യാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇഎൻടി ഡോക്ടറാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ മറ്റു യാതൊരു തുടർ ചികിത്സയും നൽകാതെയും ക്യാഷ്വാലിറ്റിയിൽ നിരീക്ഷണത്തിൽ വെയ്ക്കുന്നതിന് പകരം സ്റ്റിച്ചിംഗ് പൂർത്തിയാക്കിയ ശേഷം നേരെ സ്തീകളുടെ വാർഡിലേക്ക് മാറ്റുകയായിരുന്നുവെന്നും അവിടെ സ്റ്റാഫ് നേഴ്‌സുമാരുടെ സേവനം പോലും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ചെറിയ രോഗങ്ങൾക്കു ചികിത്സ തേടിയെത്തുന്നവരെപ്പോലും ജില്ല ആശുപത്രിയിലേക്കോ തൃശൂർ മെഡിക്കൽ കോളേജിലേയ്ക്കോ റഫർ ചെയ്യുന്നവർ ഗുരുതര പരിക്കുമായെത്തിയ വയോധികയെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം.
ഇവിടത്തെ ഡോക്ടർമാരുടെ ചികിൽസ പിഴവ് മൂലം ഇത് നാലാമത്തെ മരണമാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
ചിറ്റൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുള്ള സൗകര്യമില്ലാത്തതിനാൽ ഇവരുടെ മൃതദേഹം തിങ്കളാഴ്ച്ച വൈകീട്ട്
ജില്ല ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ബന്ധുക്കളുടെ പരാതിയുടെ പശ്ചാത്തലത്തിൽ പോസ്റ്റുമോർട്ടത്തിന് ചൊവ്വാഴ്ച്ച
തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. ബുധനാഴ്ച്ച പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സംസ്ക്കാരിച്ചു. തൃശൂരിലെ
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം പരാതിയിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ചിറ്റൂർ പോലീസ് അറിയിച്ചു.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!