അക്ഷരകീർത്തി പുരസ്‌കാരം നഞ്ചിയമ്മയ്‌ക്ക്‌

Share this News

കടാങ്കോട് അക്ഷരനഗർ റെസിഡന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ ഒൻപതാമത് അക്ഷരകീർത്തി പുരസ്കാരം ഗായിക നഞ്ചിയമ്മയ്‌ക്ക്‌ സമ്മാനിക്കും. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഞായറാഴ്ച വൈകീട്ട് 5.30-ന് അക്ഷരനഗറിൽ നടക്കുന്ന പരിപാടിയിൽ മലബാർ ദേവസ്വം ബോർഡ് ർഡ് അധ്യക്ഷൻ എം.ആർ. മുരളി പുരസ്കാരം സമ്മാനിക്കുമെന്ന് ടി.ഒ. ചന്ദ്രൻകുട്ടി, പ്രകാശ് ഉള്ള്യേരി, കെ. ജയറാം, ആനന്ദ് മേനോൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് 200 പേർ പങ്കെടുക്കുന്ന മെഗാ തിരുവാതിരക്കളി നടക്കും. ഫ്യൂഷൻസംഗീതവും അരങ്ങേറും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq

Share this News
error: Content is protected !!