വേനൽ ചൂട് കൂട്ടിയതോടെ റബ്ബർ തോട്ടങ്ങളിൽ ഇല കൊഴിഞ്ഞു തുടങ്ങി. ഇല കൊഴിഞ്ഞതോടെ റബ്ബർ പാൽ ഉൽപാതനവും പകുതിയായി കുറഞ്ഞു. അതിരാവിലെയുള്ള മഞ്ഞിന്റെ സഹായത്തിലാണ് പകുതിയെങ്കിലും റബ്ബർ പാൽ കിട്ടുന്നതെന്ന് കർഷകരായ പ്രദീഷ് കൂരൻതാഴത്തു പറഞ്ഞു. പുതിയ തളിരിലകൾ വന്നിട്ടും ഉല്പാദനം കൂടാത്തതിനാൽ ചള്ള, കൽച്ചാടി മേഖലയിലെ ഒന്നും രണ്ടും വർഷമായി ടാപ്പിങ് ആരംഭിച്ച ചില കർഷകർ ടാപ്പിങ് നിറുത്തിവച്ചു. സാധാരണ മാർച്ച് അവസാനത്തോടെ നിറുത്താറുള്ള ടാപ്പിങ്ങാണ് ഒന്നര മാസം മുമ്പ് അവസാനിപ്പിച്ചത്. ഉണങ്ങിയ ഇലകൾ തൊട്ടങ്ങളിൽ നിരന്നു വീണു കിടക്കുന്നത് തീ പിടുത്തവും സാധ്യതയും വർധിപ്പിച്ചു. ടാപ്പിങ് നടന്നുകൊണ്ടിരിക്കുന്ന വെട്ടുപട്ടകളിൽ മരങ്ങളുടെ ഇല കൊഴിഞ്ഞത് മൂലം ചൂടേറ്റ് ഉണക്കം തട്ടാതിരിക്കാൻ ചൈനക്ലെ, ചുണ്ണാമ്പ് എന്നിവ അടിച്ച് സംരക്ഷണം നൽകുന്ന പ്രവർത്തനങ്ങളും റബ്ബർ കർഷകർ ആരംഭിച്ചു. കഴിഞ്ഞ ജൂൺ ജൂലൈ മാസങ്ങളിലെ മഴ കുറവുമൂലം മരങ്ങൾ ആവശ്യത്തിന് വണ്ണം വയ്ക്കാതെയും പേരുപടലം പടരുന്നതിനും തടസ്സമുണ്ടാക്കിയത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഉൽപാദനത്തിലും കുറവുണ്ടാക്കിയത് റബ്ബർ മേഖലയ്ക്ക് കനത്ത തിരിച്ചടിയായി.
വേനൽ ആരംഭിച്ചതോടെ ചൂടുകൂടി റബ്ബർ തോട്ടങ്ങളിൽ ഇല പൊഴിഞ്ഞ നിലയിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq