ഉണക്ക മരത്തിന് നാലാം തവണയും തീപിടിച്ചു

Share this News


നെന്മാറ എൻഎസ്എസ് കോളേജിനു സമീപത്തായുള്ള ഉണങ്ങിയ മാവിനാണ്  നാലാം തവണയും തീ പിടിച്ചത്. ഇന്നലെ പകൽ 11 മണിയോടെ  പുക ഉയരുന്നത് കണ്ട് സമീപത്തെ വർഷോപ്പ് ജീവനക്കാരാണ് അഗ്നി രക്ഷാസേനയെ വിവരം അറിയിച്ചത്.  രണ്ടുതവണ വീതം  ആലത്തൂർ,  കൊല്ലങ്കോട് അഗ്നിരക്ഷാസേനകളാണ് പ്രായം ചെന്ന ഉണക്ക മരത്തിലെ തീ കെടുത്താൻ  എത്തിയത്. മരത്തിന്റെ അടിവശവും വണ്ണം കൂടിയ തായ്ത്തടിയുടെ ഉൾഭാഗവും  പൊള്ളയായതിനാൽ തീ അണച്ചു പോയതിനുശേഷം  പകൽ സമയത്തുള്ള ചൂടു കാറ്റിൽ വീണ്ടും തീപിടിച്ച് മരത്തിനു മുകളിൽ തീയും പുകയും പടരുകയാണ്. സമീപത്ത് വർക്ക് ഷോപ്പ്, സ്കൂൾ, വ്യാപാരസ്ഥാപനങ്ങൾ, ഉണങ്ങിയ പുല്ലുകളും കുറ്റിക്കാടും   ഉള്ളതിനാലാണ് തീ പടരാതിരിക്കാൻ പ്രദേശവാസികൾ അഗ്നിരക്ഷാസേനയുടെ സഹായം തേടുന്നത്. ഇതാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് പ്രാവശ്യം ആലത്തൂർ, കൊല്ലങ്കോട് അഗ്നി  രക്ഷാസേനകളെ വിളിച്ചു വരുത്തേണ്ടി വന്നത്. ഉണങ്ങിയ മരമായതിനാൽ മുറിച്ചുമാറ്റി  അപകട ഭീഷണി ഒഴിവാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗം ഈ ആവശ്യത്തിന് നടപടി സ്വീകരിക്കുന്നില്ലെന്ന്  ആക്ഷേപം. ഉണങ്ങി തീ പിടിച്ച മരത്തിന്റെ ശാഖകൾ റോഡിലേക്ക് തള്ളി നിൽക്കുന്നതും. ഉണങ്ങിയ കൊമ്പുകൾക്ക് സമീപത്തുകൂടെ  വൈദ്യുതി ലൈനും പോകുന്നത്. രാത്രി സമയങ്ങളിൽ ഉണങ്ങിയ മരത്തിന്റെ  മരക്കൊമ്പുകളോ മറ്റോ ഒടിഞ്ഞുവീണാൽ സമീപത്തുള്ള മംഗലം ഗോവിന്ദാപുരം  സംസ്ഥാനപാതകിൽ  അപകട ഭീഷണി ഉയർത്തുന്നു.
കൊല്ലംകോട് അഗ്നി രക്ഷാ  നിലയത്തിൽ നിന്ന്  അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആർ. രമേശ് , സി.എ. വിനോദ് കുമാർ, പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് തീ അണിക്കാൻ നേതൃത്വം നൽകിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!