
മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു. ചിറ്റിലഞ്ചേരി കടമ്പിടി പാഴിയോട് വീട്ടീല്‍ രതീഷ്(39) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ നൗഫലിനെ(32) ആലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ പാഴിയോട് നൂല്‍ നൂല്‍പ്പ് കേന്ദ്രത്തിനു സമീപമാണ് സംഭവം.
ഇരുവരും ബുധനാഴ്ച കാലത്ത് മുതല്‍ മദ്യപിച്ചിരുന്നതായും, തര്‍ക്കമുണ്ടായതായും പോലീസ് പറയുന്നു. വൈകീട്ടോടെ ഇരുവരും വീട്ടിലേക്ക് നടന്നുവരുന്നത് കണ്ടതായി പ്രദേശവാസികളും പറയുന്നു. ഇതിനിടെ വീട് എത്തിനുന്നതിനു മുന്‍പായാണ് നൂല്‍നൂല്‍പ്പ് കേന്ദ്രത്തിന്റെ മതിലിനോട് ചേര്‍ന്ന് തലയില്‍ ചോര വാര്‍ന്ന നിലയില്‍ രതീഷിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയാണ് രതീഷ്. അച്ഛന്‍: പരേതായ നാരായണന്‍. അമ്മ: ദേവി. ഭാര്യ: രമണി. മക്കള്‍: അനഘ, അദിശ്. സഹോദരങ്ങള്‍: രജിത. രമ്യ. കസ്റ്റഡിയിലെടുത്ത നൗഫലിനെ ചോദ്യം ചെയ്തുവരുന്നതായി പോലീസ് പറഞ്ഞു. മുന്‍പ് കഞ്ചാവ് വില്‍പ്പന കേസില്‍ പ്രതിയാണ് നൗഫല്‍. മൃതദേഹം ആലത്തൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. സംഭവ സ്ഥലം ആലത്തൂര്‍ ഡി.വൈ.എസ്.പി. വിശ്വനാഥന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge
