

കോൺക്രീറ്റിങ്ങിനായി ഇടതുതുരങ്കം അടച്ചതിനാൽ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ ടോൾനിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ദേശീയപാതാ അതോറ്റിയോട് വിശദീകരണംതേടി. രണ്ടാഴ്ചയ്‌ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന്, ഹർജി പരിഗണിച്ച ഡിവിഷൻബെഞ്ച് ആവശ്യപ്പെട്ടു.
വാണിയമ്പാറ സ്വദേശി ജോർജ് ഫിലിപ്പാണ് ഹൈക്കോടതയിൽ ഹർജി നൽകിയത്. ആറുവരിപ്പാതയിലെ ടോൾ തുകയിൽ 64.6 ശതമാനവും ഈടാക്കുന്നത് തുരങ്കത്തിലൂടെയുള്ള യാത്രയ്ക്കാണെന്ന് വിവരാവാകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ദേശീയപാതാ അതോറിറ്റിയിൽനിന്ന് മറുപടി ലഭിച്ചിരുന്നു. ഈ രേഖയുൾപ്പെടെ ജോർജ് ഫിലിപ്പ് ഹർജിയിൽ സമർപ്പിച്ചിരുന്നു.
സർവീസ് റോഡ് പൂർത്തിയാകാത്തത്, ചാൽനിർമാണത്തിലെ പ്രശ്നങ്ങൾ, വഴിവിളക്കുകൾ, നടപ്പാതകൾ, സുരക്ഷാമുന്നറിയിപ്പ് ബോർഡുകൾ, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ തുടങ്ങിയവ ഇല്ലെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിലും ഹൈക്കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്.
ജനുവരിയിലാണ് കോൺക്രീറ്റിങ്ങിനായി ഇടതുതുരങ്കം അടച്ചത്. വലതുതുരങ്കത്തിലൂടെ ഒറ്റവരിയായാണ് ഇരുദിശകളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. യാത്ര സുഗമമല്ലാതായതോടെ ടോൾനിരക്ക് കുറയ്ക്കണമെന്ന ആവശ്യമുയർന്നെങ്കിലും ടോൾ കമ്പനി അധികൃതർ പരിഗണിച്ചില്ല.
കുതിരാൻ തുരങ്കം ബലപ്പെടുത്തൽ രണ്ട് മാസത്തിനുള്ളിൽ
കുതിരാൻ ഇരട്ടത്തുരങ്കങ്ങളിൽ, പാലക്കാട്ടു നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ ബലപ്പെടുത്തൽ ജോലികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും. ജൂണിൽ തുരങ്കം ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നു ദേശീയപാത അതോറിറ്റി അറിയിച്ചു. തുരങ്കത്തിന്റെ മുകൾഭാഗത്ത് ഇരുമ്പ് ആർച്ചുകൾ സ്ഥാപിച്ചു വെൽഡ് ചെയ്തു കോൺക്രീറ്റിങ് നടത്തുന്ന ജോലികളാണു തുടരുന്നത്. ജനുവരിയിൽ ആരംഭിച്ച
പണികളിൽ പകുതി പൂർത്തിയായതായി നിർമാണ കമ്പനി അധികൃതർ പറഞ്ഞു. തുരങ്കത്തിൻ്റെ 962 മീറ്റർ ദൂരത്തിൽ പകുതി ഭാഗത്തെ നിർമാണം മുൻപു പൂർത്തിയാക്കിയിട്ടു ണ്ട്. ബാക്കി 400 മീറ്ററിലെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഒരു ദിവസം പരമാവധി 9 മീറ്റർ പണികളാണു പൂർത്തിയാക്കുന്നത്. തൃശൂരിൽ നിന്നു പാലക്കാട്ടേക്കു പോകുന്ന ഭാഗത്തെ തുരങ്കം വഴി മാത്രമാണു നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത്. ഇതു ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. കഴിഞ്ഞ കാലവർഷത്തിൽ തുരങ്കമുഖത്തു വഴുക്കും പാറപാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന്, ഒരു വശത്തേക്കുള്ള പാത ജൂലൈ മുതൽ 7മാസം അടച്ചിട്ടിരുന്നു
ഇതിനിടെ, വർധിപ്പിച്ച ടോൾ നിര ക്ക് പിരിച്ചു തുടങ്ങാനും നീക്കമുണ്ട്. ഏപ്രിൽ ഒന്നുമുതൽ നിരക്കു വർധന നിലവിൽ വന്നെങ്കിലും ഇതു നടപ്പിലാക്കേണ്ടെന്നു ദേശീയപാത അതോറിറ്റി അറിയിപ്പു നൽകിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ നിരക്കു വർധന നിലവിൽ വരുമെന്നാണു നിർമാണ കമ്പനി തന്നെ പറയുന്നത്. ജൂൺ ഒന്നു മുതൽ സ്കൂൾ വാഹനങ്ങൾക്കും ടോൾ നൽകണം. സ്‌കൂൾ വാഹനങ്ങൾക്കുള്ള സൗജന്യം പിൻവലിക്കുന്നതായി ചൂണ്ടിക്കാട്ടി മാർച്ച് ആദ്യവാരം സ്കൂളുകൾക്കു കമ്പനി കത്തു നൽകിയിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ അടുത്ത അധ്യയന വർഷം മുതൽ ടോൾ നൽകിയാൽ മതിയെന്നാണു കമ്പനി അറിയിച്ചിട്ടുള്ളത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

