
ഐഎഫ്എസ്ഇ യുടെ നാഷണൽ അവാർഡ് ദാനവും, ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ കാർബൺ ന്യൂട്രൽ ക്ലബ്ബിന്റെ ഉദ്‌ഘാടനവും നടന്നു
International Foundation for Social Empowerment (IFSE) ന്റെ 2024 വർഷത്തെ മികച്ച യോഗ അധ്യാപകനുള്ള ദേശീയ അവാർഡ് തൃശൂരിൽ നന്തിക്കര തേജസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ അഞ്ചുമൂർത്തി മംഗലം വടക്കേഞ്ചേരി സ്വദേശി മുരളികൃഷ്ണൻ. സി ക്ക് നൽകി. IFSE പ്രസിഡന്റ് ഗണേശൻ. കെ അധ്യക്ഷം വഹിച്ച ചടങ്ങിൽ, പദ്മശ്രീ മീനാക്ഷിയമ്മ ഗുരുക്കൾ, പദ്മശ്രീ MK കുഞ്ഞോൽ മാഷ്, മണിവണ്ണൻ. എ ( Rtd. DCP, Tamilnadu Police ), ഡോ. വെങ്കെഡേഷ് ( chairman, AIMAA), Dr. ഗോപകുമാർ ചോലയിൽ ( Rtd. Scientifical Officer, kerala Agriculture University, Mannuthi ), Dr. ഉണ്ണികൃഷ്ണൻ തെക്കെപ്പാട്ട് ( Prof. Govt. College, Thrissur ), ട്രീവ പാടത്ത് ( USA), മോഹനകൃഷ്ണൻ ( തുള്ളൽ വിഭാഗം മേധാവി, കേരള കലാമണ്ഡലം ), Adv. പരമേശ്വരൻ ( vice chairman, Global carbon Neutral Club ) എന്നിവർ പങ്കെടുത്ത ചടങ്ങിൽ,
ഭദ്ര ദീപം തെളിയിച്ചു കൊണ്ട്, ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ കാർബൺ ന്യൂട്രൽ ക്ലബ് പദ്മശ്രീ മീനാക്ഷിയമ്മ ഉദ്ഘാടനം ചെയ്തു. അവാർഡ് നേടിയ കലാകാരന്മാരുടെ കലാ, കായിക പ്രകടനങ്ങളോടെ ചടങ്ങുകൾ അവസാനിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx

