Share this News

വടക്കഞ്ചേരിയിൽ ലോറിക്ക് പുറകിൽ കാറിടിച്ച് ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരിക്ക്.
വടക്കഞ്ചേരി റോയൽ ജംഗ്ഷന് സമീപം പെട്രോൾ പമ്പിന് മുന്നിലാണ് അപകടം സംഭവിച്ചത് കൊടുങ്ങല്ലൂർ എടവിലങ്ങാട് പൊടിയംബസാർ ഉണ്ണി പറമ്പത്ത് തറയിൽ അയ്യപ്പദാസാണ് (മധുസൂദനൻ – 55) മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ സിന്ധു ,സഹോദരി വനജ ഡ്രൈവർ വിപിൻ എന്നിവർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച പുലർച്ചെ 4.40 ന് വടക്കഞ്ചേരി റോയൽ ജംഗ്ഷന് സമീപം പെട്രോൾ പമ്പിന് മുന്നിലാണ് അപകടം സംഭവിച്ചത്.
പാലക്കാട് ധോണിയിലെ കോളേജിൽ പഠിക്കുന്ന മകൾ ശ്രീലക്ഷ്മിയെ കോളേജിലാക്കി തിരിച്ച് പോകുന്നവഴിയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാദേശിക വാർത്തകൾക്ക് താഴെ Link click ചെയ്യുക
https://chat.whatsapp.com/HdkMvnTRf2D2zllFHpPFrW



Share this News