
വടക്കഞ്ചേരി മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയിൽ ആമക്കുളം ബൈപ്പാസിന് സമീപം ഓട്ടോറിക്ഷയ്ക്ക് പുറകിൽ ബൊലേറോ ജീപ്പിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.ഓട്ടോറിക്ഷയിലെ യാത്രക്കാരായ ഡ്രൈവർ കിഴക്കഞ്ചേരി മമ്പാട് സ്വദേശി ഷംസുദ്ദീൻ (53) ഇവരുടെ ബന്ധു കിഴക്കഞ്ചേരി സ്വദേശിനി ഷാജിത (45)എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആദ്യം വള്ളിയോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷയിൽ അഞ്ചുപേർ ഉണ്ടായിരുന്നെങ്കിലും രണ്ടുപേർക്കു മാത്രമാണ് കാര്യമായി പരിക്കേറ്റത്.
ഷംസുദ്ദീന്റെ സഹോദരൻ്റെ മകളുടെ വിവാഹനിശ്ചയത്തിനായി ആമക്കുളം യത്തീംഖാന ഹാളിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്.
ഒരേ ദിശയിൽ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തിൽ പെട്ടത് ഓട്ടോറിക്ഷയുടെ പുറകിൽ വന്ന ബൊലേറോ ജീപ്പ് ഇടിക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞാണ് രണ്ടുപേർക്കും പരിക്കേറ്റത്.
അപകടത്തിൽ നിയന്ത്രണം തെറ്റിയ ബൊലേറോ ജീപ്പ് റോഡിന് സമീപത്തെ ഡ്രെയിനേജിൽ ടയറുകൾ കുടുങ്ങിയാണ് നിന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx

