ഇനി ഞാനെങ്ങനെ ഒഴുകും:  പുഴകളിൽ വൃക്ഷത്തൈ നട്ട്  നീരൊഴുക്കിന്  തടസ്സം.

Share this News

വർഷകാലത്ത് പുഴകളിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. നോർവേ തുടങ്ങി പല വിദേശരാജ്യങ്ങളിലും നടപ്പിലാക്കിയ പദ്ധതികളും ഇവിടെ പരീക്ഷിക്കുമ്പോഴാണ് വികലമായ വികസനം നടപ്പാക്കുന്നത്. പുഴകൾക്കകത്തുള്ള മൺ തിട്ടകളിലും മണൽ പരപ്പിലും വൃക്ഷത്തൈകൾ  നട്ട്  വനവൽക്കരണവും നടത്തുന്ന വികലമായ ആസൂത്രണമാണ്  നടത്തുന്നത്. പോത്തുണ്ടി അണക്കെട്ടിൽ നിന്നും വരുന്ന പോത്തുണ്ടി പുഴയുടെ  ചാത്തമംഗലം പാലത്തിനു സമീപവും,  നെല്ലിയാമ്പതിയിൽ നിന്ന് ഉത്ഭവിക്കുന്ന  ഇഷു നദിയുടെ കുമ്പളക്കോട് പാലത്തിനു സമീപവുമാണ്  പുഴക്കകത്ത്  വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മാർച്ച് മാസത്തെ കടുത്ത വേനലിലാണ് തൈകൾ നട്ടത്. കടുത്ത ചൂടിൽ ബഹുഭൂരിപക്ഷം തൈകളും ഉണങ്ങിപ്പോയി. വേനലിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി തൈകൾക്ക് തണൽമറ നൽകുന്നതിനായി കുത്തിയ കമ്പുകളാണ് ഇപ്പോൾ ബഹുഭൂരിപക്ഷവും മുളച്ചു പൊന്തിയത്.

നെന്മാറ ഗ്രാമപഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തുമാണ്  പുഴയ്ക്ക് അകത്ത് വനവൽക്കരണം നടത്തി തൊഴിൽ ദിനങ്ങൾ കണ്ടെത്തിയത്.
പോത്തുണ്ടി അണക്കെട്ട് തുറന്നാൽ വെള്ളം ഒഴുകിപ്പോകാതെ  ചാത്തമംഗലം പുഴപ്പാലത്തിന് സമീപമുള്ള വീടുകളിലും സമീപത്തെ പള്ളി, റോഡ് എന്നിവയിൽ വെള്ളം കയറി വീട്ടുകാരെ  മാറ്റി താമസിക്കുകയും ഗതാഗതം തടസ്സപ്പെട്ടുകയും പതിവായിരിക്കുന്ന സ്ഥലത്താണ്. പുഴപ്പാലത്തിന് തൊട്ടു താഴെയായി നൂറുകണക്കിന്  വൃക്ഷത്തൈകൾ നട്ടുപിടിച്ചത്.

സമാനത രീതിയിൽ  നെന്മാറ കൊല്ലങ്കോട് സംസ്ഥാന പാതയിലുള്ള കുമ്പളക്കോട് പാലത്തിന് മുകൾഭാഗത്തെ മൺതിട്ടയിലും വൃക്ഷത്തൈകൾ നട്ടു  പിടിപ്പിച്ചിട്ടുണ്ട്. വർഷകാലത്ത് നെല്ലിയാമ്പതി സീതാർകുണ്ട് ഉൾപ്പെടെയുള്ള  വനമേഖലയിൽ നിന്ന് വരുന്ന ശക്തമായ നീരൊഴുക്കിൽ ഈ ഭാഗത്തെ വീടുകളിലും കൃഷിസ്ഥലങ്ങളും  ദിവസങ്ങളോളം വെള്ളം കയറിക്കിടക്കുന്ന സ്ഥാനത്താണ് പുഴയിലെ നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിൽ വനവൽക്കരണം നടത്തിയതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. 

പുഴയ്ക്ക് അകത്ത് തൈകൾ നടുന്ന സമയത്ത് തന്നെ പ്രദേശവാസികൾ പരാതികൾ ഉന്നയിച്ചെങ്കിലും തൊഴിലുറപ്പ് തൊഴിലിനെ തടസ്സപ്പെടുത്താനെന്ന വിമർശനമുയർന്നിരുന്നു.
  പോത്തുണ്ടി പുഴയിലും, കുമ്പളക്കോട് പുഴയിലും കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലെ  വെള്ളപ്പാച്ചിലിൽ  വൃക്ഷത്തൈകൾ നട്ട സ്ഥലങ്ങളിലെ നീരൊഴുക്ക് തടസ്സം മൂലം വെള്ളം ഉയർന്നിരുന്നു. മഴ ശക്തമായാൽ സമീപത്തെ വീടുകളും കൃഷിസ്ഥലങ്ങളും കൂടുതൽ ദുരിതത്തിലാകുമെന്നും  പുഴ ഗതി മാറി ഒഴുകി കൂടുതൽ നാശനഷ്ടം ഉണ്ടാക്കും എന്നും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.

ഓടകളിലെയും  പുഴകളിലെ നീരൊഴുക്ക് തടസ്സമാകുന്ന പാഴ്ച്ചെടികളും  മരക്കമ്പുകളും മൺതിട്ടയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഒഴിവാക്കി ഇനി ഞാൻ ഒഴുകട്ടെ പദ്ധതി നടപ്പാക്കും നടപ്പാക്കുന്നു. ഇതു പ്രകാരം മീപ പ്രദേശത്തെ ഗായത്രിപ്പുഴയിലെ  വെള്ളമൊഴുക്കിന് സൗകര്യം ഒരുക്കുമ്പോഴാണ് പോഷക പുഴകളിൽ ആസൂത്രണം ഇല്ലാതെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന പദ്ധതി നടപ്പിലാക്കുന്നത്.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!