നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലൂടെ കാരപ്പാറയിലേക്ക് ഒഴുകുന്ന നൂറടിപ്പുഴ വൃത്തിയാക്കുന്നതിനു തുക വകയിരുത്തിയെങ്കിലും ചെലവഴിക്കാൻ കഴിയാതെ അധികൃതർ.മുൻ വർഷങ്ങളിലുണ്ടായ പ്രളയത്തില്‍ പുഴയിലേക്ക് മണ്ണിടിഞ്ഞും വൻമരങ്ങള്‍ കടപുഴകി വീണും പുഴയുടെ ഒഴുക്ക് മിക്കഭാഗങ്ങളിലും തടസപ്പെട്ട നിലയിലാണ്.
ശക്തമായ മഴപെയ്താല്‍ നൂറടിഭാഗത്ത് വീടുകളിലും കടകളിലും ദിവസങ്ങളോളം വെള്ളംകയറുന്നത് പതിവായി.
ഇതേത്തുടർന്നാണ് പുഴ ശുചീകരിക്കുന്നതിന് റൂം ഫോർ റിവർ പദ്ധതിയില്‍ 30 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനിച്ചത്.
ചെറുകിട ജലസേചനവിഭാഗത്തിനു പഞ്ചായത്ത് തുക കൈമാറുകയും ചെയ്തു. മഴക്കാലത്തിനുമുമ്ബ് നടപ്പാക്കാൻ പറ്റാത്ത പണി ഇനി കരാർ ഏറ്റെടുത്തയാള്‍ ഈ തുകയ്ക്ക് നടത്തുമോ എന്നതും പുതിയ എസ്റ്റിമേറ്റ് പ്രകാരം പ്രവർത്തിക്കേണ്ടി വരുമോ എന്നും പ്രദേശവാസികള്‍ ആശങ്ക പ്രകടിപ്പിച്ചു.
പുഴ വനമേഖലയിലായതിനാല്‍ വനംവകുപ്പിന്‍റെ അനുമതി തേടിയിരുന്നു. യന്ത്ര സാമഗ്രികള്‍ പുഴയിലിറക്കി തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ ശുചീകരിക്കുന്നതിനാണ് ജില്ലാ കളക്ടർ അനുമതി നല്‍കിയത്.
നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് എൻജിനീയറുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ പുഴ ശുചീകരിക്കുന്നതിനു പിന്നീട് വനംവകുപ്പ് അനുമതി നല്‍കി. എന്നാല്‍, പുഴയില്‍നിന്ന് മണ്ണ് നീക്കുന്നതിന് യന്ത്രസാമഗ്രികള്‍ ഉപയോഗിക്കാൻ പാടില്ലെന്നു വനംവകുപ്പ് അറിയിച്ചതോടെയാണ് മഴക്കാലത്തിനു മുൻപ് ശുചീകരണ പ്രവർത്തനങ്ങള്‍ നടത്താൻ കഴിയാതായത്.
തുടർച്ചയായി പുഴ കരകവിഞ്ഞൊഴുകിയതുമൂലം നൂറടി ഭാഗത്തെ വീട്ടുകാരെ പഞ്ചായത്ത് അധികൃതരും മാറ്റിത്താമസിപ്പിക്കുന്നത് ഒഴിവാക്കാനായാണ് നൂറടി പുഴയിലെ തടസം നീക്കാൻ തഹസില്‍ദാർ ഉള്‍പ്പെടെയുള്ളവരുടെ ശുപാർശ പ്രകാരം പദ്ധതി തയാറാക്കിയത്.
വനം വകുപ്പിന്‍റെ നിലപാടിനെതിരേ പഞ്ചായത്ത് പ്രസിഡന്‍റും അംഗങ്ങളും വനംഓഫീസില്‍ പരാതിയുമായി എത്തിയപ്പോഴാണ് യന്ത്രം ഉപയോഗിക്കാൻ അനുമതി നല്‍കിയത്.
മഴ തുടങ്ങിയതോടെ പുഴയില്‍ യന്ത്രാമഗ്രികള്‍ ഇറക്കി നീരൊഴുക്ക് തടസം നീക്കാൻകഴിയാത്ത സ്ഥിതി വന്നതോടെ വീണ്ടും പാടാഗിരി നൂറടി ഭാഗത്തെ മൃഗാശുപത്രി, ആയുർവേദ ആശുപത്രി, നിരവധി വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലായത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx