Share this News
വടക്കഞ്ചേരി എം.ഇ.എസ് സെൻട്രൽ സ്കൂളിൽ പേവിഷബാധക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വടക്കഞ്ചേരി ഗവ. ആശുപത്രി, മംഗലം ഹെൽത്ത് സെന്ററിലെ, J.P.H.N ആൻസി ക്ലാസ്സിന് നേതൃത്വം നൽകി . പേവിഷബാധയ്ക്കെതിരെയുള്ള മുൻ കരുതലുകളും പേവിഷബാധയേറ്റാൽ സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങളും കുട്ടികൾക്ക് വിശദീകരിച്ചു .പേവിഷ ബാധക്കെതിരെയുള്ള പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും ചെയ്തു. വൈസ് പ്രിൻസിപ്പൽ ശ്രീജ രാജശേഖരൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ അക്കാദമിക് കോഡിനേറ്റർ പ്രീത പുഷ്പരാജ് നന്ദി രേഖപ്പെടുത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx
Share this News