Share this News

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾപിരിവ്; സിപിഐഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനുള്ള കരാർ കമ്പനി തീരുമാനത്തിനെതിരെ സിപിഐഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി എം ശശി, ജില്ലാ കമ്മിറ്റിയംഗം കെ എൻ സുകുമാരൻ മാഷ്,ഏരിയ സെക്രട്ടറി ടി കണ്ണൻ തുടങ്ങിയ പങ്കെടുത്ത് സംസാരിച്ചു. പ്രദേശവാസികളിൽ നിന്നും തത്കാലം ടോൾ പിരിവ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1

Share this News